രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

Spread the love

കോട്ടയം: രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കോട്ടയം,പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്സ് മരിച്ചത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.

 

മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കണ്ടെത്തിയത്. കിണറിന് ഉയരമുള്ള ആള്‍മറയില്ലാത്തതാണ് അപകട കാരണമായത്. കുട്ടിയെ ഉടന്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

കിണറ്റില്‍ പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും വെള്ളത്തില്‍ വീണാണ് മരണമെന്നാണ് നിഗമനം. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

  • Related Posts

    ആ വിഡിയോ പകുതി മാത്രം കണ്ട് അങ്ങനെയൊരു കമന്റ് ഇട്ടത് എന്റെ തെറ്റ്: വിശദീകരണവുമായി ദിയ കൃഷ്ണ

    Spread the love

    Spread the loveഫോർട്ട് കൊച്ചിയെ പരാമർശിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വിഡിയോയെ പിന്തുണച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ദിയ കൃഷ്ണ. പാക്കിസ്ഥാൻ സ്ഥാപകനായിരുന്ന മുഹമ്മദലി ജിന്നയുടെ ഫോട്ടോയുമായി ബന്ധപ്പെട്ടാണ് താന്‍ അങ്ങനെയൊരു കമന്റ് പോസ്റ്റ് ചെയ്തതെന്നാണ് ദിയ പറയുന്നത്. ഒരു മതത്തെയും അധിക്ഷേപിക്കാൻ…

    കേരളത്തിൽ മാത്രം അവകാശികളെ കണ്ടെത്താൻ കഴിയാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 1275.16 കോടി രൂപ

    Spread the love

    Spread the love  ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന പണം ക്രമാതീതമായി പെരുകാൻ ആരംഭിച്ചതോടെ ഇതിന്റെ അവകാശികളെ കണ്ടെത്തി നൽകണമെന്നു ദേശസാൽകൃത ബാങ്കുകൾക്കു റിസർവ് ബാങ്കിന്റെ നിർദേശം. കേരളത്തിൽ മാത്രം 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപയാണ് അവകാശികളെ കണ്ടെത്താൻ കഴിയാതെ…

    Leave a Reply

    Your email address will not be published. Required fields are marked *