സ്വകാര്യ ബസ് പ്രതിസന്ധിക്ക് പരിഹാരം വേണം; ഒക്ടോബർ 22ന് സൂചനാ പണിമുടക്ക്

Spread the love

കുന്ദമംഗലം∙ കുന്ദമംഗലം–മുക്കം മലയോര മേഖലയിലെ സ്വകാര്യ ബസ് സർവീസുകൾ ഒക്ടോബർ 22ന് സൂചനാ പണിമുടക്ക് നടത്തും. കുന്ദമംഗലം–മുക്കം മലയോര മേഖല ബസ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഇതിന്റെ ഭാഗമായി മേഖലയിലെ കെഎസ്ആർടിസി ഡിപ്പോകൾക്ക് മുന്നിൽ ധർണയും സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. കുന്ദമംഗലം, നരിക്കുനി, കൊടുവള്ളി, മുക്കം, താമരശ്ശേരി, മാവൂർ, എടവണ്ണപ്പാറ തുടങ്ങിയ പ്രധാന റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്.

 

കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ സ്വകാര്യ ബസ് സർവീസ് മേഖല കടുത്ത പ്രതിസന്ധിയിലായതായി ബസ് ഉടമകൾ ആരോപിച്ചു. സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും ഇതുമൂലം വരുമാനം കുറഞ്ഞ് സർവീസ് നടത്തുന്നത് പ്രയാസകരമായ സാഹചര്യത്തിലാണെന്നും ഭാരവാഹികൾ പറഞ്ഞു. ഇന്ധനവില, ജീവനക്കാരുടെ വേതനം, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ് ഉൾപ്പെടെയുള്ള ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വരുമാനത്തിലുണ്ടായ കുറവ് ബസ് ഉടമകളെയും തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്നതായും അവർ വ്യക്തമാക്കി.

 

പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ജില്ലയിലെ എംഎൽഎമാർ എന്നിവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ അനുകൂലമായ നടപടി ഉണ്ടായിട്ടില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനും നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. സമരത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോകൾക്ക് മുന്നിൽ നടത്തുന്ന ധർണയിൽ ബസ് ഉടമകളും തൊഴിലാളികളും പങ്കെടുക്കും. പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ചർച്ചയ്ക്ക് തയാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

  • Related Posts

    കാർ കയറ്റി അഭ്യാസം; കേരളോത്സവം നടത്താൻ തയാറാക്കിയ മൈതാനം നശിച്ചു: ഉടമയ്ക്ക് പിഴ 57,000 രൂപ

    Spread the love

    Spread the loveകൊച്ചി∙ ഗ്രൗണ്ടിൽ കാർ കയറ്റി നാലു വട്ടംവച്ചതേ ഓർമയുള്ളു, വാഹന ഉടമയ്ക്ക് പിഴ 57,212 രൂപ. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ വാഹനം കയറ്റി ഓടിച്ചയാൾക്കാണ് പിഴ. ഈ വർ‍ഷത്തെ കേരളോത്സവം നടത്തുന്നതിനായി സജ്ജീകരിച്ചിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു…

    ഓട്ടോ ‍ഡ്രൈവര്‍ക്കും ഭാര്യയ്ക്കുമെതിരെ ഗുണ്ടാആക്രമണം; വിവാഹം മുടങ്ങിയ അയല്‍ക്കാരന്‍റെ ക്വട്ടേഷനെന്ന് അക്രമികള്‍

    Spread the love

    Spread the loveവിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയില്‍ ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഷീദിനും ഭാര്യ ഷംനയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. മുളകുപൊടി എറിഞ്ഞശേഷം ഇരുമ്പുകട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അയല്‍വാസി ഏല്‍പ്പിച്ച ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം.…

    Leave a Reply

    Your email address will not be published. Required fields are marked *