കേരളത്തിൽ മാത്രം അവകാശികളെ കണ്ടെത്താൻ കഴിയാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 1275.16 കോടി രൂപ

Spread the love

 

ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന പണം ക്രമാതീതമായി പെരുകാൻ ആരംഭിച്ചതോടെ ഇതിന്റെ അവകാശികളെ കണ്ടെത്തി നൽകണമെന്നു ദേശസാൽകൃത ബാങ്കുകൾക്കു റിസർവ് ബാങ്കിന്റെ നിർദേശം. കേരളത്തിൽ മാത്രം 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപയാണ് അവകാശികളെ കണ്ടെത്താൻ കഴിയാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്. ബാങ്കുകൾ നേരിട്ട് അവകാശികളെ കണ്ടെത്താൻ ശ്രമിക്കണമെന്നാണു നിർദേശം. മാധ്യമങ്ങൾ വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണത്തിനും റിസർവ് ബാങ്ക് തയാറെടുക്കുന്നുണ്ട്.

 

രണ്ടു വർഷത്തിലധികം ഇടപാട് നടത്തിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമാകും. ഇവ വീണ്ടും സജീവമാക്കാനും സാധിക്കും. മിനിമം ബാലൻസ് വഴി മാത്രം കോടിക്കണക്കിനു രൂപ ബാങ്ക് അക്കൗണ്ടുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതും തിരികെ ലഭിക്കും. പല ഉപയോക്താക്കളും ഇക്കാര്യം മറന്നുപോയിട്ടുണ്ടാവും. ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ കെവൈസി അപ്ഡേറ്റ് ചെയ്തു പണം തിരികെ വാങ്ങാം.

 

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ ഉപയോക്താക്കളെ സഹായിക്കാൻ കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ച ഏകീകൃത പോർട്ടൽ (www.unclaimedassetsportal.in) വഴി ബാങ്ക് നിക്ഷേപം, ഇൻഷുറൻസ് ക്ലെയിം, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിലുള്ള പണം കണ്ടെത്താം. രാജ്യത്തെ ബാങ്കുകൾ, പെൻഷൻ, ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവയിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയുണ്ട്. ബാങ്കുകളിൽ മാത്രം 75,000 കോടിയാണുള്ളത്. 10 വർഷത്തിനു മുകളിൽ നിർജീവമായ നിക്ഷേപങ്ങളെയാണ് ഈ വിഭാഗത്തിലേക്കു മാറ്റുക. മിക്കതും മരണശേഷം അവകാശികളില്ലാതെയാകുന്നതാണ്. നടപടിക്രമങ്ങളിലെ അശ്രദ്ധ, വിലാസത്തിലെ മാറ്റം, നോമിനിയെ രേഖപ്പെടുത്താതിരിക്കൽ തുടങ്ങിയ കാരണങ്ങളാലും ഇത് സംഭവിക്കാം.

  • Related Posts

    കാർ കയറ്റി അഭ്യാസം; കേരളോത്സവം നടത്താൻ തയാറാക്കിയ മൈതാനം നശിച്ചു: ഉടമയ്ക്ക് പിഴ 57,000 രൂപ

    Spread the love

    Spread the loveകൊച്ചി∙ ഗ്രൗണ്ടിൽ കാർ കയറ്റി നാലു വട്ടംവച്ചതേ ഓർമയുള്ളു, വാഹന ഉടമയ്ക്ക് പിഴ 57,212 രൂപ. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ വാഹനം കയറ്റി ഓടിച്ചയാൾക്കാണ് പിഴ. ഈ വർ‍ഷത്തെ കേരളോത്സവം നടത്തുന്നതിനായി സജ്ജീകരിച്ചിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു…

    ഓട്ടോ ‍ഡ്രൈവര്‍ക്കും ഭാര്യയ്ക്കുമെതിരെ ഗുണ്ടാആക്രമണം; വിവാഹം മുടങ്ങിയ അയല്‍ക്കാരന്‍റെ ക്വട്ടേഷനെന്ന് അക്രമികള്‍

    Spread the love

    Spread the loveവിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയില്‍ ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഷീദിനും ഭാര്യ ഷംനയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. മുളകുപൊടി എറിഞ്ഞശേഷം ഇരുമ്പുകട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അയല്‍വാസി ഏല്‍പ്പിച്ച ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം.…

    Leave a Reply

    Your email address will not be published. Required fields are marked *