ശിവസേന കൗൺസിലറുടെ ഭർത്താവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി; രാഷ്ട്രീയ വൈരാഗ്യമെന്ന് സൂചന

Spread the love

മുംബൈ∙ ശിവസേന കൗൺസിലറുടെ ഭർത്താവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ഖോപോളി ടൗണിലാണു സംഭവം. ഖലാപൂർ താലൂക്ക് നിവാസിയായ മങ്കേഷ് സദാശിവ് കലോഖെ എന്ന അപ്പ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഖോപോളി മുനിസിപ്പൽ കൗൺസിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശിവസേന കൗൺസിലറായ മാനസി കലോഖെയുടെ ഭർത്താവാണു മങ്കേഷ് സദാശിവ് കലോഖെ. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക കണ്ടെത്തൽ.

 

ശിശുമന്ദിർ സ്കൂളിൽ മക്കളെ ഇറക്കിവിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മങ്കേഷിനെ, ‌7 മണിയോടെ വിഹാരി ഏരിയയിലെ ഒരു ബാറിന് സമീപം വച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു. മങ്കേഷിനെ പിന്തുടർന്നെത്തിയ അക്രമികൾ അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ടു വാളും അരിവാളും കോടാലിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രധാന പ്രതി രവീന്ദ്ര ദേവ്‍കർ, മകൻ ദർഷൻ എന്നിവരെ പൊലീസ് പിടികൂടി. കൊലപാതകത്തിന് പിന്നാലെ ശിവസേന പ്രവർത്തകരും പ്രദേശവാസികളും ഖോപോളി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

  • Related Posts

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *