രണ്ടു തവണ മാരക വിഷം കുത്തിവച്ചിട്ടും മരിച്ചില്ല, കൂർക്കം വലിച്ച് ഉറക്കം; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല

Spread the love

നാഷ്‌വിൽ ∙ യുഎസിലെ ടെന്നീസിയിൽ വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ (50) വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിക്കുകയായിരുന്നു. ഇവരെ പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയാണ് ക്രിസ്റ്റ. യുഎസ് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്.

 

സെപ്റ്റംബർ 30 ന് രാത്രി റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ക്രിസ്റ്റയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. രണ്ട് തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും ഇവരുടെ ബോധം നഷ്ടപ്പെടുകയോ ഹൃദയമിടിപ്പ് നിലയ്ക്കുകയോ ചെയ്‌തില്ല. 40 മിനിറ്റിനു ശേഷം മയക്കത്തിലായ ക്രിസ്റ്റ, ശ്വാസമെടുക്കുന്നത് തുടരുകയായിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും ഈ വർഷാവസാനം വരെയെങ്കിലും നിർത്തിവയ്‌ക്കുന്നതായി പ്രഖ്യാപിച്ച ടെന്നീസി ഗവർണർ ബിൽ ലീ, സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരിയുടെ ശിക്ഷ നടപ്പാക്കുന്നതിൽ തന്റെ സംസ്ഥാനം പരാജയപ്പെട്ടത് ഏറെ അസ്വസ്ഥതയുളവാക്കുന്നതാണ്. മാരകമായ വിഷം ഇരട്ടി ഡോസ് നൽകിയിട്ടും, 40 മിനിറ്റിന് ശേഷവും ക്രിസ്റ്റ ജീവനോടെ തുടരുകയും കൂർക്കം വലിച്ച് ഉറങ്ങുകയും ചെയ്യുകയായിരുന്നു.’ – ബിൽ ലീ പറഞ്ഞു.

 

1995 ജനുവരി 12 ന്, തന്റെ തന്റെ 18 ാം വയസ്സിൽ, സഹപാഠിയായ കോളിൻ സ്ലെമ്മറിനെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിച്ചത്. തന്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ക്രിസ്റ്റ പൈക്കും കാമുകനും ചേര്‍ന്ന് കോളിൻ സ്ലെമ്മറിനെ വിജനമായ പ്രദേശത്തേക്ക് വിളിച്ചുവരുത്തി, ബോക്സ് കട്ടറും പാറക്കഷണവും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

വിചാരണാവേളയിൽ കുറ്റം ഏറ്റുപറഞ്ഞ ക്രിസ്റ്റ, താൻ ചെറിയ പ്രായത്തിൽ ചെയ്ത ക്രൂരതയുടെ വ്യാപ്തി ബോധ്യമാകാൻ ഏറെ വർഷങ്ങൾ വേണ്ടി വന്നെന്ന് മാപ്പപേക്ഷയിൽ വ്യക്തമാക്കി. മാപ്പപേക്ഷ തള്ളിയ കോടതി, ക്രിസ്റ്റ്‌ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ക്രിസ്റ്റയുടെ കാമുകന് ശിക്ഷയിൽനിന്ന് ഇളവ് ലഭിച്ച് വധശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. വധശിക്ഷ തടയണമെന്ന ക്രിസ്റ്റയുടെ അവസാന നിമിഷത്തെ അപേക്ഷയും യുഎസ്. സുപ്രീം കോടതി തള്ളിയതോടെയാണ് എല്ലാ വാതിലുകളും അടഞ്ഞത്.

  • Related Posts

    റിയാദ് വിമാനത്താവളത്തിൽ ആക്രമണം: കൊല്ലപ്പെട്ടവരിൽ പ്രവാസി വിമാന ജീവനക്കാരിയും

    Spread the love

    Spread the loveറിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ സൗദി അറേബ്യയിലെ ഫ്ലൈനാസ് എയർലൈൻസിലെ ഈജിപ്ഷ്യൻ വിമാന ജീവനക്കാരിയും. അസ്സ റംസി മുഹമ്മദ് ഹസൻ (28) ആണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ…

    ആശുപത്രിവാസം കഴിഞ്ഞു; അമേരിക്കയിൽ വധശിക്ഷയ്ക്ക് വിഷം കുത്തിവച്ച വനിതാ തടവുകാരി ജയിലിൽ തിരിച്ചെത്തി

    Spread the love

    Spread the loveനാഷ്‌വിൽ ∙ യുഎസിലെ ടെന്നീസിയിൽ വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ച വനിതാ തടവുകാരി ക്രിസ്റ്റ പൈക്ക് (50) ആശുപത്രിവാസത്തിനു ശേഷം തിരികെ ജയിലിൽ എത്തി. സെപ്റ്റംബർ 30 ന് വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും…

    Leave a Reply

    Your email address will not be published. Required fields are marked *