ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയെ തിരിച്ചറിഞ്ഞു; 7 വർഷം ഒമാന്‍ എയറിൽ ജോലി ചെയ്തു, ലിങ്ക്ഡ്ഇൻ പ്രൊഫൈൽ നീക്കം ചെയ്തു

Spread the love

ന്യൂയോർക്ക്∙ ദുബായില്‍നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ സഹപൈലറ്റിന്റെ വിവരങ്ങൾ പുറത്തുവിട്ട് സിഎൻഎൻ. റിപ്പോർട്ടുകൾ പ്രകാരം, ഹമാം അൽ-ഹമ്മാമി എന്ന ഒമാൻ പൗരനാണ് ആക്രമി. ഇയാളുടെ പിതാവ് ഒമാൻ സ്വദേശിയാണ്. മാതാവ് സിറിയക്കാരിയാണ്. യുഎഇയിലായിരുന്നു ഹമാം ജനിച്ചത്.

 

ഹമ്മാമി ഏഴ് വർഷം ഒമാൻ എയറിൽ ജോലി ചെയ്തിരുന്നെന്നാണ് ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നത്. 2025 ഫെബ്രുവരിയിലാണ് ആ ജോലിയിൽനിന്നു മാറിയത്. പിന്നാലെ 2025 ജൂണിൽ റോയൽ എയർ മറോക്കിൽ ചേർന്നു. 2026 ജനുവരിയിൽ ആ ജോലിയും അവസാനിപ്പിച്ചു. എന്നാൽ ഫ്ലൈദുബായിൽ ജോലിക്കു ചേർന്ന വിവരം പേജിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. നിലവിൽ ഈ പേജ് നീക്കം ചെയ്തിട്ടുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

തീവ്ര നിലപാടുകളുള്ള വ്യക്തിയായതിനാൽ ഹമ്മാമിനെ വിമാന പരിശീലനത്തിൽനിന്ന് ഒഴിവാക്കുകയും ഒമാന്റെ ദേശീയ വിമാനക്കമ്പനിയിൽ മറ്റൊരു ചുമതല നൽകുകയും ചെയ്തു എന്ന് നയതന്ത്രജ്ഞൻ വ്യക്തമാക്കിയെന്നും സിഎന്‍എൻ റിപ്പോർട്ട് ചെയ്യുന്നു.

 

8 മാസം മുൻപാണ് ഹമ്മാമി ഫ്ലൈദുബായിൽ ജോലിക്കു കയറിയത്. പുറത്തുവന്ന വിവരത്തെ കുറിച്ചു കൂടുതൽ പ്രതികരണത്തിനായി ഒമാൻ എയർ, റോയൽ എയർ മറോക്ക്, ദുബായ് സർക്കാർ എന്നിവരുമായി ബന്ധപ്പെട്ടെന്നും സിഎൻഎൻ പറയുന്നു. അന്വേഷണം നടക്കുന്നതു കൊണ്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാകില്ലെന്നാണ് ഫ്ലൈദുബായ് പ്രതികരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *