‘അവളെ കൊന്നുകളയൂ’: പൊലീസുദ്യോഗസ്ഥയെ വളഞ്ഞിട്ട് ആക്രമിച്ച ആൾക്കൂട്ടം, സ്കൂൾ അധ്യാപകരെ പെട്രോൾ ഒഴിച്ച് തീവയ്ക്കാൻ ശ്രമം

Spread the love

പാരിസ്∙ ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം കനത്ത അക്രമ പരമ്പരയായി മാറുന്നു. സ്കൂളുകളിലെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയുണ്ടായ വിദ്യാർഥി സമരം ഇപ്പോൾ രാജ്യവ്യാപകമായി കടുത്ത അരാജകത്വത്തിലേക്കാണ് വഴിമാറിയിരിക്കുന്നത്. പ്രക്ഷോഭകാരികളുടെ അക്രമങ്ങളിൽ പൊലീസും സാധാരണക്കാരും ഒരുപോലെ വലയുകയാണെന്നാണ് റിപ്പോർട്ടുകൾ.

 

പെട്രോൾ ബോംബ് ആക്രമണങ്ങളും തീവയ്പ്പുകളും തെരുവിലെ ആക്രമണങ്ങളും കാരണം ഫ്രഞ്ച് നഗരങ്ങളിൽ ക്രമസമാധാനം പ്രതിസന്ധിയിലാണ്. പലയിടത്തും അക്രമം നിയന്ത്രിക്കാനാവാതെ പൊലീസ് ബുദ്ധിമുട്ടുകയാണ്.

 

തലസ്ഥാനമായ പാരിസിൽ ഡ്യൂട്ടിക്കിടെ പൊലീസുദ്യോഗസ്ഥയെ വളഞ്ഞിട്ട് ആക്രമിച്ച ആൾക്കൂട്ടം ‘അവളെ കൊന്നുകളയൂ’ എന്ന് ആക്രോശിച്ചത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ മാഴ്സെയിൽ സ്കൂൾ പ്രിൻസിപ്പലിന്റെയും ഡെപ്യൂട്ടി പ്രിൻസിപ്പലിന്റെയും മേൽ പെട്രോൾ ഒഴിച്ച് തീവയ്ക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

 

സാധാരണക്കാരായ വിദ്യാർഥികളുടെ പ്രതിഷേധം പിന്നീട് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളും പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നുള്ള അക്രമികളും ചേർന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് വിദ്യാർഥികൾ സുരക്ഷിതരായിരിക്കാനും അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ഫ്രഞ്ച് നാഷനൽ പൊലീസ്.

  • Related Posts

    ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

    Spread the love

    Spread the loveപാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ (അലക്‌സ് 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ…

    വീട്ടിൽകയറി ഗർഭിണിയും കുട്ടികളുമടക്കം 9 പേരെ വെടിവെച്ച് കൊലപ്പെടുത്തി, സ്വയം ജീവനൊടുക്കി അക്രമി

    Spread the love

    Spread the loveഎയ്‌റി: പെൻസിൽവാനിയയിൽ തോക്കുധാരിയായ അക്രമി വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം പെൻസിൽവാനിയയിലെ എയ്‌റിയിലുള്ള (Erie) ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അക്രമിയെന്ന് സംശയിക്കുന്നയാളെയും…

    Leave a Reply

    Your email address will not be published. Required fields are marked *