ബാറിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചു; 3 വനിതാ ബൗൺസർമാർ ഉൾപ്പെടെ 7 പേർ പിടിയിൽ

Spread the love

ഗുവാഹത്തി ∙ അസമിലെ ഗുവാഹത്തിയിൽ ബാറിലെ ജീവനക്കാർ ചേർന്ന് യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ബാർ മാനേജരും വനിതാ ബൗൺസർമാരും ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിലെ ഖാനാപ്പാറ പ്രദേശത്തെ കെട്ടിടത്തിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ബാറിലായിരുന്നു സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബാർ അധികൃതർ ബാർ പൂട്ടി ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാർ മാനേജർ ജസ്റ്റിൻ ഡി അറെങ്, ഇവന്റ് മാനേജർ നെകിബുർ സമാൻ സർക്കാർ, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ് ജുമ്പാ സിൻഹ, ഉഷാ ദേവി, മഞ്ജു ദാസ്, ഗൗരവ് മഹന്ത, ഡിനോ സോന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

സംഭവത്തിൽ ആകെ 10 പേർക്ക് പങ്കുണ്ടെന്നും ഒളിവിൽ പോയ ബാക്കി മൂന്ന് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഡിസ്പുർ പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് ഭാസ്കർ മല്ല പടോവാരി പറഞ്ഞു. കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ വീണുകിടക്കുന്ന യുവതിയെ രണ്ട് സ്ത്രീകൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനായി പൊലീസ് ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണ്.

 

പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം ബാറിനുള്ളിൽ വച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബാറിനുള്ളിൽ തുടങ്ങിയ മർദനം പിന്നീട് കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് യുവതിയെ വലിച്ചിഴച്ചു കൊണ്ടുവന്നും തുടരുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെ കൃത്യമായ പങ്കാളിത്തം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

 

ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അന്വേഷണം പുരോഗമിക്കുന്നതിനാൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്ലബ്ബ് മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിനു ശേഷം ബാറിനുള്ളിൽ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. അറസ്റ്റ് ചെയ്തവരെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    സ്കൂട്ടർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിനെ സുഹൃത്തുക്കൾ വെടിവച്ചുകൊന്നു

    Spread the love

    Spread the loveഅമൃത്‌സർ ∙ ഇടവഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 27 കാരനെ വീടിനു മുന്നിലിട്ട് വെടിവച്ചുകൊന്നു. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായ അമിത് സഭർവാളാണ് കൊല്ലപ്പെട്ടത്. അമൃത്‌സറിലെ ആനന്ദ് അവന്യൂവിൽ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൊല്ലപ്പെട്ട…

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി

    Spread the love

    Spread the love  മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ കമ്പളക്കാട്, തേര്‍വാടിക്കുന്ന്, കാവുവയല്‍…

    Leave a Reply

    Your email address will not be published. Required fields are marked *