സ്ത്രീധനം കുറഞ്ഞതിന്റെ േപരിൽ നവവധുവിനു ക്രൂരമർദനം; ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ

Spread the love

കൊല്ലം∙ കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനു ക്രൂരമർദനം. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ പുത്തൻതുറ സ്വദേശിനി അഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചവറ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. നീണ്ടകര സ്വദേശിയായ ഭർത്താവ് നന്ദുവിനും ഇയാളുടെ മാതാപിതാക്കൾക്കുമെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

 

ജൂലൈ 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽത്തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് ഭർതൃവീട്ടുകാർ മാനസിക പീഡനം തുടങ്ങിയതായി പരാതിയിൽ പറയുന്നു. തുടർന്ന് ഒരു മാസത്തിനുശേഷം ഭർത്താവ് വിദേശത്തേക്കു പോകുകയും അവിടെനിന്നു ഫോണിലൂടെ അസഭ്യം പറയുകയും ചെയ്തു. ഇതേത്തുടർന്ന് അഞ്ജു സ്വന്തം വീട്ടിലേക്കു പോയെങ്കിലും ഭർതൃവീട്ടുകാർ തിരികെ വിളിച്ചുകൊണ്ടുവന്നു.

 

പിന്നീട് ഭർത്താവ് സൗദിയിലെ ജോലിസ്ഥലത്തേക്ക് അഞ്ജുവിനെ കൊണ്ടുപോകുകയും അവിടെവച്ച് കുക്കറും ലാപ്ടോപ് ചാർജറും അടുക്കള ഉപകരണങ്ങളും ഉൾപ്പെടെയുള്ള സാധ്നങ്ങൾ ഉപയോഗിച്ചു നിരന്തരം മർദിച്ചുവെന്നാണു പരാതി. ക്രൂരമർദനമേറ്റ യുവതി സെപ്റ്റംബർ 30 ന് തിരിച്ചു നാട്ടിലെത്തി പൊലീസിനു പരാതി നൽകുകയായിരുന്നു.

  • Related Posts

    സ്കൂട്ടർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിനെ സുഹൃത്തുക്കൾ വെടിവച്ചുകൊന്നു

    Spread the love

    Spread the loveഅമൃത്‌സർ ∙ ഇടവഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 27 കാരനെ വീടിനു മുന്നിലിട്ട് വെടിവച്ചുകൊന്നു. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായ അമിത് സഭർവാളാണ് കൊല്ലപ്പെട്ടത്. അമൃത്‌സറിലെ ആനന്ദ് അവന്യൂവിൽ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൊല്ലപ്പെട്ട…

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി

    Spread the love

    Spread the love  മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ കമ്പളക്കാട്, തേര്‍വാടിക്കുന്ന്, കാവുവയല്‍…

    Leave a Reply

    Your email address will not be published. Required fields are marked *