സുഹൃത്തിനൊപ്പം കാറിൽ പോകുമ്പോൾ ട്രക്കിടിച്ച് അപകടം; അമേരിക്കയിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

Spread the love

ഹൈദരാബാദ് ∙ അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിലെ മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31) അന്തരിച്ചു. ശനിയാഴ്ച മിസോറിയിൽ നടന്ന വാഹനാപകടത്തിലാണ് യുവതി മരിച്ചത്. മിസോറിയിലെ സെന്റ് ലൂയിസിൽ റെസ്റ്ററന്റ് നടത്തുന്ന സുപ്രിയ ശനിയാഴ്ച റെസ്റ്ററന്റ് അടച്ചതിനുശേഷം സുഹൃത്തിനൊപ്പം കാറിൽ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുപ്രിയയുടെ സുഹൃത്തിനെ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

 

സുപ്രിയയുടെ ഭർത്താവ് പി. രഞ്ജിത്തും അമേരിക്കയിലാണുള്ളത്. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ഇദ്ദേഹമാണ് സുപ്രിയയുടെ മരണവിവരം ഞായറാഴ്ച രാവിലെ നാട്ടിൽ അറിയിച്ചത്. സുപ്രിയയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് സുപ്രിയയുടെ പിതാവ് തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

  • Related Posts

    ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; കൊലപാതകം ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതി; ഹിമാംശു ബാഹു അമേരിക്കയില്‍ പിടിയില്‍

    Spread the love

    Spread the loveന്യൂഡൽഹി: ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവിനെ അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഡൽഹിയിലും ഹരിയാനയിലുമായി റജിസ്റ്റർ ചെയ്ത ഒട്ടേറെ…

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    Leave a Reply

    Your email address will not be published. Required fields are marked *