ബിജെപി എംഎൽഎയ്ക്ക് നേരെ ട്രക്ക് ഡ്രൈവറുടെ വധശ്രമം; ആക്രമണം മദ്യലഹരിയിൽ

Spread the love

ഗുവാഹത്തി ∙ അസമിലെ സോനിത്പുരിൽ ബിജെപി എംഎൽഎയ്ക്ക് നേരെ മദ്യപിച്ചെത്തിയ ട്രക്ക് ഡ്രൈവറുടെ വധശ്രമം. ബർചല്ല നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎയായ രിതു ബരൻ ശർമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

 

എംഎൽഎയുടെ ഓഫിസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പാർട്ടി പ്രവർത്തകന്റെ വാഹനത്തിലേക്ക് പ്രതി ഓടിച്ച ട്രക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തുടർന്ന് എംഎൽഎയും പ്രവർത്തകരും ചേർന്ന് ഡ്രൈവറോട് ശാന്തമായി സംസാരിച്ച് സ്ഥിതിഗതികൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും, കടുത്ത മദ്യലഹരിയിലായിരുന്ന ഡ്രൈവർ ട്രക്കിൽ നിന്ന് പെട്ടെന്ന് ഒരു വലിയ കത്തി പുറത്തെടുത്ത് തങ്ങളെ ആക്രമിക്കാൻ മുതിരുകയായിരുന്നുവെന്ന് രിതു ബരൻ ശർമ പറഞ്ഞു.

 

കൂട്ടമായി എത്തിയ ആളുകൾ തടയാൻ ശ്രമിച്ചിട്ടും ഡ്രൈവർ എംഎൽഎയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്നത് പുറത്തുവന്ന വിഡിയോയിൽ വ്യക്തമാണ്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഡ്രൈവറെ പിടികൂടി കൈകാര്യം ചെയ്യുകയും പിന്നീട് പൊലീസിനു കൈമാറുകയുമായിരുന്നു.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *