അവിഹിതം കണ്ടെത്തി; മദ്യപിക്കാൻ വിളിച്ചുവരുത്തി ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യയും കാമുകനും, അറസ്റ്റ്

Spread the love

ഡെറാഡൂൺ∙ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിൽ തള്ളി ഭാര്യയും കാമുകനും. ഡെറാഡൂണിലാണ് സംഭവം. ബിഹാർ സ്വദേശിയായ മദൻ മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മദന്റെ ഭാര്യ മീന ദേവി (30), അവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ സഹർസ ജില്ലയിൽനിന്നെത്തിയ തൊഴിലാളിയാണ് മദൻ മുഖിയ. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മദന്റെ മൃതദേഹം കൊക്കയിൽ തള്ളുകയായിരുന്നെന്നാണ് വിവരം.

ശനിയാഴ്ചയാണ് മദന്റെ മൃതദേഹം മണ്ഡുവാല കാട്ടിലെ കൊക്കയിൽനിന്ന് കണ്ടെടുക്കുന്നത്. കഴുത്തിലെ മുറിവുകളാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് എത്തിച്ചതെന്നും തുടർന്ന് ഭൂവുടമ സുരേന്ദ്ര സിങ് എന്നയാളുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകികളെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും പ്രാദേശിക തൊഴിലാളികളിൽ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ലല്ലൻ ശർമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലല്ലൻ ശർമയെ ചോദ്യം ചെയ്തപ്പോഴാണ് മീനയുടെ പങ്ക് വെളിപ്പെടുന്നത്.

 

മദൻ മുഖിയയ്ക്കൊപ്പം ജോലി ചെയ്തിരുന്ന ലല്ലൻ ശർമയും മീനയും കഴിഞ്ഞ മൂന്നു വർഷമായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധം മദൻ കണ്ടെത്തിയെന്ന് മനസ്സിലായതോടെ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തുടർന്ന് മദ്യം കഴിക്കാനെന്ന വ്യാജേന മീനദേവി ഭർത്താവിനെ ഒരു കോളജിന് സമീപമുള്ള വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടർന്ന് മദ്യപിച്ച് ബോധംപോയ മദനെ മീനയും ലല്ലനും ചേർന്ന് കൊലപ്പെടുത്തുകയും മൃതദേഹം വലിച്ചെറിയുകയുമായിരുന്നു.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *