ഭർത്താവിന് 15 ഓളം സ്ത്രീകളുമായി ബന്ധം, ഗോവയിൽ ഹണിമൂണിനിടെ ദുരനുഭവം; മൂന്നാമത്തെ ഭർത്താവിനെതിരെ പരാതിയുമായി നവവധു

Spread the love

അഹമ്മദാബാദ് ∙ വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഭർത്താവിന് പതിനഞ്ചോളം സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതു ചോദ്യം ചെയ്തതിനു മർദിച്ചെന്നും കാട്ടി യുവതിയുടെ പരാതി. അമേരിക്കൻ പൗരത്വമുള്ള അഹമ്മദാബാദിൽ നിന്നുള്ള 46 കാരിയാണ് ഗുജറാത്ത് പൊലീസിൽ പരാതിപ്പെട്ടത്. വർഷങ്ങളായി യുഎസിൽ താമസിക്കുന്ന യുവതി നേരത്തെ രണ്ടു വട്ടം വിവാഹം കഴിച്ചിരുന്നു. വിവാഹമോചനം നേടിയ ശേഷമാണ് അഹമ്മദാബാദ് സ്വദേശിയെ യുവതി മൂന്നാമത് വിവാ‌ഹം ചെയ്തത്.

 

ഭർത്താവ് എപ്പോഴും മൊബൈലിൽ സമയം ചെലവഴിക്കുന്നത് കണ്ടാണ് യുവതി രഹസ്യമായി ഫോൺ കൈക്കലാക്കിയത്. ഫോൺ പരിശോധിച്ചപ്പോൾ ഭർത്താവ് ഗോവ, യുഎസ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 15 സ്ത്രീകളുമായി നിരന്തരം ചാറ്റ് ചെയ്യുന്നതായി കണ്ടെത്തി. പ്രണയ ചാറ്റുകളെ കുറിച്ച് ഭർത്താവിനോടു തിരക്കിയപ്പോൾ ദേഷ്യപ്പെടുകയും മർദിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ഭർത്താവ് മദ്യത്തിനു ഓൺലൈൻ ചൂതാട്ടത്തിനും അടിമയാണെന്നും പരാതിയിലുണ്ട്.

 

വിവാഹശേഷം ദമ്പതികൾ ഗോവയിലേക്കും ബാലിയിലേക്കും ഹണിമൂൺ യാത്ര നടത്തിയിരുന്നു. ഗോവയിൽ എത്തിയപ്പോൾ ഭർത്താവ് ഒരു വലിയ തുക ചൂതാട്ടത്തിൽ ഏർപ്പെട്ട് കളഞ്ഞു. ഗോവയിൽ വച്ച് കാമുകിയായ സ്ത്രീ ഭർത്താവിനെ കാണാനും എത്തിയിരുന്നു. വിവാഹത്തിനു പിതാവ് നൽകിയ സ്വർണവും പണവും ഭർത്താവ് ആവശ്യപ്പെട്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ അഹമ്മദാബാദ് പൊലീസ് കേസെടുത്തു. പൊലീസ് നൽകുന്ന വിവരപ്രകാരം പ്രതിയായ യുവാവും മുൻപ് വിവാഹം ചെയ്തിട്ടുണ്ട്. ഈ ബന്ധത്തിൽ യുവാവിനു ഒരു മകനും മകളും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *