വിഡിയോ കോൾ റെക്കോർഡ് ചെയ്തു, നഗ്നചിത്രം കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ

Spread the love

കണ്ണൂർ ∙ യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷം നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ പരിയാരം തിമരി സ്വദേശിയായ ലിജേഷ് (39) ആണ് പൊലീസിന്റെ പിടിയിലായത്. പൊലീസ് നൽകുന്ന വിവരപ്രകാരം യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ലിജേഷ് വിഡിയോ കോൾ ചെയ്യുകയും യുവതിയുടെ സമ്മതമില്ലാതെ വിഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം നഗ്നചിത്രം പുറത്തുവിടുമെന്ന് ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ലിജേഷിന്റെ ഭീഷണി വർധിച്ചതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

 

അതേസമയം പൊലീസിന്റെ അന്വേഷണത്തിൽ ലിജേഷ് യുവതിയുടെ നഗ്നചിത്രങ്ങൾ ചിലർക്ക് വാട്സാപ്പിലൂടെ അയച്ചുകൊടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ചിത്രം ലഭിച്ചയാളെ പൊലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ലിജേഷ് കൂടുതൽ പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. കോടതിയിൽ ഹാജരാക്കിയ ലിജേഷിനെ റിമാൻഡ് ചെയ്തു.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *