ശ്രീരാജ് നടത്തുന്നുന്നത് 4 സ്പാകൾ; പുതിയ ജോലിയിൽ രാത്രി 11ന് പ്രവേശിക്കാൻ നിർദേശം, കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

കൊച്ചി ∙ ഏറ്റവും അടുപ്പമുള്ളവരോടു പോലും പരിചയമോ ഇഷ്ടമോ പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണു കളമശേരിയിൽ പീഡനത്തിനിരയായ സംഭവത്തിലെ അതിജീവിത. ആരെങ്കിലും അടുത്തുവന്നാൽ ദേഷ്യത്തോടെ പെരുമാറും, സ്വന്തം വസ്ത്രങ്ങൾ കീറിയെറിയും, അടുത്തു വരരുതെന്ന് ആക്രോശിക്കും. ഒരുതരത്തിലും സങ്കടം നിയന്ത്രിക്കാനാകാത്ത അവസ്ഥ. മാനസികമായി തകർന്ന അവസ്ഥയിലാണു യുവതിയെന്നും ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാകരുതെന്നും യുവതിയുടെ ഭർ‍ത്താവ് പറഞ്ഞു.

 

ജോലി ലഭിച്ചെന്നു പറഞ്ഞു കബളിപ്പിച്ച് ഒന്നര ദിവസം ഒരാളെ ലോഡ്ജിലെ മുറിയിൽ പൂട്ടിയിട്ടു പീഡിപ്പിച്ചതു കൊച്ചിയിൽ തന്നെയെന്നതു ഞെട്ടിക്കുന്നതാണ്. സ്ത്രീസുരക്ഷ സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങളുയർത്തുന്ന സംഭവമാണിത്. ജീവിതം കരുപ്പിടിപ്പിക്കാൻ മറ്റൊരു ജില്ലയിൽ നിന്നു ഭർത്താവിനൊപ്പം കാലടിയിൽ താമസിച്ച യുവതിയാണ് കളമശേരിയിൽ പീഡനത്തിനിരയായത്. അധ്യാപികയായും ഇവർ മുൻപ് ജോലി ചെയ്തിരുന്നു. നേരത്തേയും മാനസിക പിരിമുറുക്കത്തിന്റെ പ്രശ്നങ്ങൾ യുവതി നേരിട്ടിരുന്നു. സമീപകാലത്ത് അബോർഷൻ കഴിഞ്ഞതിനാൽ അതിന്റെ പ്രയാസത്തിലായിരുന്നു യുവതി. അതിനാൽ കരുതലോടെയാണ് കുടുംബം ഇവരുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്.

 

കാലടിയിൽ താമസിക്കുന്നതിനിടെ സ്പാ മാനേജരായി ജോലിക്ക് ഒഴിവുണ്ടെന്നു കണ്ടാണു യുവതി അപേക്ഷിച്ചത്. ടാക്സി ഡ്രൈവറായ ഭർത്താവ് മൂന്നാറിലേക്ക് ഓട്ടം പോയ ദിവസമാണ് അഭിമുഖത്തിനായി യുവതിയെ വിളിച്ചത്. ജോലി കിട്ടിയെന്നറിയിച്ചപ്പോൾ തന്നെ യുവതി ഭർത്താവിനെ വിളിച്ച് ഇക്കാര്യങ്ങൾ പറയുകയും ചെയ്തു. തുടർന്ന് അതേദിവസം രാത്രി 11നു ജോലിക്കു പ്രവേശിക്കാൻ അഭിമുഖം നടത്തിയവർ ആവശ്യപ്പെട്ടു. സ്പായുമായി ബന്ധപ്പെട്ടവർ യുവതിക്കായി വാഹനം അയയ്ക്കുകയും ചെയ്തു.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *