ഫ്ലൈദുബായ്: ഇന്ത്യൻ പൈലറ്റ് ആരോഗ്യം വീണ്ടെടുക്കുന്നു

Spread the love

ദുബായ് / വാഷിങ്ടൻ ∙ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുടുംബാംഗങ്ങൾ, ഡോക്ടർമാർ, അധികൃതർ എന്നിവരുമായി എംബസി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

 

ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതായും എംബസി സമൂഹമാധ്യമത്തിൽ കുറിച്ചു. ആക്രമണത്തിനു പിന്നാലെ, ഫ്ലൈദുബായ് വിമാനം അടിയന്തരമായി നിലത്തിറക്കിയ സൗദിയിലെ തബൂക്ക് നഗരത്തിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിച്ചത്. പിറ്റേന്നുതന്നെ യുഎഇയിലേക്കു മാറ്റിയിരുന്നു.

 

ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി പൈലറ്റിനെ ആക്രമിച്ച സംഭവത്തിൽ ഇറാനാണ് ഉത്തരവാദിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. എന്നാൽ, ഇറാൻ ബന്ധം സംബന്ധിച്ചു കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.

 

വിമാനംപറത്തൽ പരിശീലനം പൂർത്തീകരിക്കാനായി 7 വർഷം മുൻപ് ഒമാൻ പൗരനായ സഹപൈലറ്റ് ന്യൂസീലൻഡിൽ 6 മാസം താമസിച്ചതായി പൊലീസ് പറഞ്ഞു. യുകെ ആസ്ഥാനമായ വിമാനക്കമ്പനിക്കുവേണ്ടിയായിരുന്നു ഇത്. 2018 നവംബറിനും 2019 മേയ് മാസത്തിനും ഇടയിൽ വിദ്യാർഥിവീസയിലാണു ന്യൂസീലൻഡിലെത്തിയത്. ഇയാളുടെ ഓസ്ട്രേലിയ ബന്ധവും അവിടത്തെ ഭീകരവിരുദ്ധ ഏജൻസി അന്വേഷിക്കുന്നുണ്ട്.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *