‘പില്ലുജിയോട് ബഹുമാനം, ദത്തെടുക്കൂ, സ്നേഹിക്കൂ’; കൂട്ടയോട്ടത്തിനൊപ്പം തെരുവുനായ ഓടിയത് 38 കിലോമീറ്ററിലധികം

Spread the love

ലക്നൗ ∙ കാൺപുരിലെ ഒരു കൂട്ടം ഓട്ടക്കാർക്കൊപ്പം ചേർന്ന് കിലോമീറ്ററുകളോളം ഓടി അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് പില്ലു എന്ന് പേരിട്ട ഒരു തെരുവുനായ. മണിക്കൂറുകളോളം തളരാതെ ഓടിയ പില്ലു, കൃത്യമായ ഇടവേളകളിൽ വെള്ളം കുടിച്ച് 38 കിലോമീറ്ററിലധികം ദൂരമാണ് പൂർത്തിയാക്കിയത്. നായയുടെ അസാധ്യമായ സ്റ്റാമിനയും ദൃഢനിശ്ചയവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

 

പ്രഥം സിങ് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് പില്ലുവിന്റെ അപൂർവ ഓട്ടത്തിന്റെ വിഡിയോ പങ്കുവച്ചത്. വിഖ്യാത അമേരിക്കൻ അൾട്രാമാരത്തൺ റണ്ണർ ഡേവിഡ് ഗോഗിൻസിന്റെ പേര് ചേർത്ത് ഓട്ടക്കാർ ഈ നായയെ ‘പില്ലു ഗോഗിൻസ്’ എന്നാണ് വിളിച്ചത്. ഓട്ടത്തിന്റെ ഓരോ ഘട്ടവും പ്രഥം സിങ് വിഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. തുടക്കം മുതൽ ഒപ്പമുള്ള നായ 8 കിലോമീറ്ററും, പിന്നീട് 16, 18 കിലോമീറ്ററുകളും പിന്നിടുമ്പോഴും ഒപ്പമുണ്ടായിരുന്നു. 21 കിലോമീറ്റർ പിന്നിട്ടപ്പോൾ ഓട്ടക്കാർക്കൊപ്പം പില്ലുവും വിശ്രമിക്കാനിരുന്നു. യാത്രയ്ക്കിടയിൽ വെള്ളം കുടിക്കുന്ന പില്ലുവിന് ഓട്ടക്കാർ പ്രോത്സാഹനം നൽകുന്നതും വിഡിയോയിലുണ്ട്.

 

കല്യാൺപുർ എന്ന സ്ഥലത്തെത്തിയപ്പോൾ പില്ലുവിനെ കൂട്ടത്തിൽ നിന്ന് കാണാതായെങ്കിലും, പിന്നീട് നടത്തിയ തിരച്ചിലിൽ വെള്ളം കുടിച്ച് വിശ്രമിക്കുന്ന നിലയിൽ അവളെ കണ്ടെത്തുകയും ഒപ്പം കൂട്ടുകയുമായിരുന്നു. വിഡിയോ വൈറലായതോടെ പില്ലുവിന് മികച്ച ഭക്ഷണവും പരിചരണവും നൽകണമെന്നും അവളെ സുരക്ഷിതമായി സ്വന്തം സ്ഥലത്ത് എത്തിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. ‘പില്ലു ജിയോട് വലിയ ബഹുമാനം തോന്നുന്നു, ദയവായി അവൾക്ക് നല്ല ഭക്ഷണം നൽകണം’ എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, ‘അവളെ ദത്തെടുക്കൂ, സ്നേഹിക്കൂ’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *