17,000 അടി ഉയരത്തിൽവച്ച് മിന്നലേറ്റു, മുൻഭാഗത്ത് കേടുപാടുകൾ; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

Spread the love

ന്യൂഡൽഹി∙ പട്നയിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നാലെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്തു.

 

6E925 എന്ന വിമാനം ഉച്ചയ്ക്ക് 3:10-നാണ് പട്നയിൽ നിന്ന് പുറപ്പെട്ടത്. മിന്നലേറ്റതിനെ തുടർന്ന് വൈകുന്നേരം 4:05-ഓടെ ലക്നൗവിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. നിശ്ചയിച്ച സമയത്തിനേക്കാൾ 8 മിനിറ്റ് മുൻപായിരുന്നു ലാൻഡിങ്. വിമാനം ലക്നൗവിലെത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്. പൈലറ്റ് സാഹചര്യം വിദഗ്ദ്ധമായി കൈകാര്യം ചെയ്ത് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

 

104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ലക്നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ടത് ഇതേ വിമാനമായിരുന്നു. എന്നാൽ മിന്നലേറ്റതിനു പിന്നാലെ കമ്പനി അഹമ്മദാബാദിലേക്ക് മറ്റൊരു വിമാനം സജ്ജീകരിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ ഈ വിമാനം ഇനി സർവീസ് നടത്താൻ അനുവദിക്കൂ.

 

ജൂൺ 19-ന് കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിനും മിന്നലേറ്റിരുന്നു. അഗർത്തലയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിന്റെ വൈദ്യുതി സംവിധാനത്തെ ഇടിമിന്നൽ ബാധിച്ചിരുന്നു.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *