ഓടിക്കൊണ്ടിരുന്ന ബസ്സിൽ കയറി ഡ്രൈവറെ കുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

Spread the love

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ കയറി ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാഞ്ഞിരപ്പള്ളി സ്വദേശി പ്രസാദിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ചേനപ്പാടി- കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ ഈരാറ്റുപേട്ട കടുക്കാപ്പറമ്പിൽ നെബുവിനെ (44) കുത്തി പരുക്കേൽപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രസാദിനെ അറസ്‌റ്റ് ചെയ്തത്.

 

ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മണ്ണാറക്കയം ഭാഗത്തുനിന്നും ബസിൽ കയറിയ പ്രസാദ് നെബുവിനെ ചീത്ത വിളിച്ചു കൊണ്ടു ക്യാബിനുള്ളിൽ കയറി കത്തി ഉപയോഗിച്ചു കുത്താൻ ശ്രമിച്ചെന്നാണ് കേസ്. നെബു ബസ് നിർത്തി പുറത്തിറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രസാദിനെ കോടതിയിൽ ഹാജരാക്കി.

 

 

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *