അമ്മത്തൊട്ടിലിൽ അതിഥിയായി ‘നേത്ര’: സംസ്ഥാനത്ത് ഇതുവരെ 1003 കുഞ്ഞുങ്ങൾ

Spread the love

കോഴിക്കോട് ∙ ബീച്ച് ആശുപത്രി വളപ്പിൽ സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലിൽ പന്ത്രണ്ടാമത്തെ അതിഥിയെത്തി. ഉപേക്ഷിക്കപ്പെടലിന്റെ ഇരുട്ടിൽനിന്ന് കരുതലിന്റെ വെളിച്ചത്തിലേക്ക് ഏഴു ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് എത്തിയത്. സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം ഇതോടെ 1003 ആയി.‌ കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ എത്തുന്ന ഏഴാമത്തെ പെൺകുഞ്ഞു കൂടിയാണിത്.

 

ബുധനാഴ്ച വൈകിട്ട് 5.30 നാണ് 2.89 കിലോ തൂക്കമുള്ള പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. ഒക്ടോബർ 8 ലോക നേത്രദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് ‘നേത്ര’ എന്ന് നാമകരണം ചെയ്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു. കുഞ്ഞിനെ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്താൻ കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ബീച്ച് ആശുപത്രിയിലെത്തി.

 

∙ ദത്തെടുക്കൽ നടപടി തുടങ്ങി

 

നേത്രയുടെ ദത്തെടുക്കൽ നടപടിക്രമങ്ങളും ഇതോടെ ആരംഭിച്ചു. കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

 

 

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *