ആദ്യം ഒഴിഞ്ഞുമാറി, വീണ്ടും ഓടിയെത്തി കാട്ടുപന്നി; ലോട്ടറി വിൽപനക്കാരനെ കുത്തിവീഴ്ത്തി

Spread the love

കോഴിക്കോട് ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ ലോട്ടറി വിൽപനക്കാരനു പരുക്ക്. മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലയ്ക്കു സമീപമുള്ള റോഡിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

 

മലാപ്പറമ്പ് സ്വദേശി കുളങ്ങരക്കണ്ടി താഴത്ത് അനിൽകുമാർ(60) എന്നയാളെയാണ് എതിർദിശയിൽനിന്ന് പാഞ്ഞു വന്ന കാട്ടുപന്നി ഇടിച്ചു പരുക്കേൽപ്പിച്ചത്. ഓടിയെത്തിയ കാട്ടുപന്നിയിൽ നിന്ന് ആദ്യം അനിൽകുമാർ ഒഴിഞ്ഞു മാറിയെങ്കിലും കാട്ടുപന്നി തിരികെ ഓടിയെത്തി അനിൽകുമാറിനെ കുത്തി വീഴ്ത്തുകയായിരുന്നു. അനിൽകുമാറിന്റെ വലതു കൈക്കും ഇടതു കാലിനുമാണ് പരുക്ക്.

 

ഈ സംഭവത്തിന് തൊട്ടുമുൻപ് സമീപത്തെ ഒരു പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ നാട്ടുകാർ കണ്ടിരുന്നു. ഇതിൽനിന്ന് കൂട്ടം തെറ്റിയ കാട്ടുപന്നിയാണ് അനിൽകുമാറിനെ ആക്രമിച്ചതെന്നാണ് വിവരം. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ യാത്ര ചെയ്യുന്ന റോഡിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കാട്ടുപന്നി ശല്യം ഒഴിവാക്കണമെന്നു കാട്ടി നാട്ടുകാർ കൗൺസിലറുടെ നേതൃത്വത്തിൽ വനംവകുപ്പിന് പരാതി നൽകി. കോർപറേഷൻ മേയർക്കും സംഭവത്തിൽ പരാതി നൽകിയതായി നാട്ടുകാർ പറഞ്ഞു.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *