സ്പായിലെ ലൈംഗികാതിക്രമം: യുവതിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റു

Spread the love

കൊച്ചി ∙ സ്പായുടെ മറവിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം. 2 പേർ കൂടി പിടിയിലാകാനുണ്ടെന്നു അതിജീവിതയുടെ പങ്കാളി വെളിപ്പെടുത്തി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്. പൊലീസ് ബുധനാഴ്ച രാത്രി മൊഴിയെടുത്തു. രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്. ലഹരിവസ്തുക്കൾ വലിപ്പിക്കുകയും വെള്ളത്തിൽ കലർത്തി കുടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും അതിജീവിതയെ കാണാൻ എത്തിയിരുന്നു. കേസിൽ നിന്നു പിൻമാറാൻ അവർ ആവശ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അതിജീവിതയുടെ പങ്കാളി വ്യക്തമാക്കി.

 

അതേസമയം, അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്പാകൾക്ക് ലൈസൻസ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്നും സ്പാ വെൽനെസ് ഡവലപ്മെന്റ് ആൻഡ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. കളമശേരിയിൽ സ്പായിൽ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ ശ്രീരാജിനെതിരെ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ട്. ശ്രീരാജ് ബെനാമി പേരുകളിൽ കൂടുതൽ സ്പാകൾ നടത്തുന്നതായി സംശയമുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഒറ്റപ്പെട്ട ക്രിമിനൽ സംഭവങ്ങളുടെ പേരിൽ മുഴുവൻ മസാജ് സെന്ററുകളെയും സ്‌പാ, വെൽനെസ് സ്ഥാപനങ്ങളെയും സംശയനിഴലിൽ നിർത്തുന്നതു ശരിയല്ലെന്നും പ്രസിഡന്റ് കെ. റിൻഷാദ്, സെക്രട്ടറി എസ്. അനീഷ് എന്നിവർ പറഞ്ഞു.

 

സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നതായി പരാതികളുണ്ടെന്നും എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകളെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അതിജീവിതയെ വനിതാ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു. അധ്യക്ഷ പി.സതീദേവി, അംഗങ്ങളായ എലിസബത്ത് മാമ്മൻ മത്തായി, ഇന്ദിര രവീന്ദ്രൻ എന്നിവർ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവതിയെ കണ്ടത്. സംഭവത്തിൽ കേസെടുത്തതായും കമ്മിഷൻ അറിയിച്ചു. കളമശേരി പൊലീസിൽ നിന്നു കേസിന്റെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പാകൾ, മസാജ് സെന്ററുകൾ എന്നിവ അനധികൃതമായാണോ നടത്തുന്നതെന്ന കാര്യം പരിശോധിക്കണമെന്നും അതിനാവശ്യമായ മോണിറ്ററിങ് സംവിധാനം സംസ്ഥാനത്തു വേണമെന്നും കമ്മിഷൻ സർക്കാരിന് ശുപാർശ നൽകും.

 

അതിജീവിതയ്ക്ക് ആവശ്യമായ നിയമസഹായം, കേസ് നടത്തിപ്പിനുള്ള സഹായം, ആവശ്യമായ സാമ്പത്തിക സഹായം തുടങ്ങിയവ നൽകണമെന്നു ഹൈക്കോടതിയുടെ വിക്ടിം റൈറ്റ്സ് സെന്ററിനോട് ആവശ്യപ്പെടുമെന്നും കമ്മിഷൻ അധ്യക്ഷ പി.സതീദേവി അറിയിച്ചു. അതിജീവിതയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും ഇന്നോ നാളെയോ ഡിസ്ചാർജ് ചെയ്യുമെന്നും മെഡിക്കൽ കോളജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.അനൂപ് ജോസഫ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ രണ്ടു പ്രതികളെ ലോഡ്ജിലും സ്പായിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *