കെഎസ്ആർടിസി ഡ്രൈവർക്ക് 3 വർഷം തടവ്; ബസ് ഇടിച്ചു തെറിപ്പിച്ചത് സിഗ്നൽ കാത്തുനിന്ന 2 സ്കൂട്ടർ യാത്രികരെ

Spread the love

പറവൂർ ∙ സിഗ്നൽ കാത്തുനിന്ന 2 സ്കൂട്ടർ യാത്രികർ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസിടിച്ചു മരിച്ച കേസിൽ ബസ് ഡ്രൈവർക്ക് 3 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. മാള കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ചെങ്ങമനാട് നെടുവന്നൂർ അറക്കലകത്ത് എ.കെ.ഉണ്ണിയെയാണ് പറവൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി വിൻസി ആൻ പീറ്റർ ജോസഫ് ശിക്ഷിച്ചത്.

 

ആലുവ തോട്ടയ്ക്കാട്ടുകര കവലയിൽ 2018 ഓഗസ്റ്റ് 10നായിരുന്നു സംഭവം. ചെറായി സ്വദേശികളായ അർജുൻ കെ.ഷാജിയും അഭിഷേകുമാണു മരിച്ചത്. ആലുവ ട്രാഫിക് യൂണിറ്റ് സബ് ഇൻസ്‌പെക്ടർ കെ.ടി.മുഹമ്മദ് കബീർ എഫ്ഐആർ റജിസ്റ്റർ ചെയ്ത കേസിൽ ആലുവ ഈസ്റ്റ് പൊലീസ് എസ്എച്ച്ഒ ആയിരുന്ന വിശാൽ ജോൺസനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ദീപ മനോജ് ഹാജരായി.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *