പോളിടെക്നിക്കിലെ മോർഫിങ് കേസ്: ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ; വിദ്യാർഥിക്കെതിരെ കൂടുതൽ‌ പരാതികൾ

Spread the love

പുനലൂർ∙ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ കൂടുതൽ കേസുകളുണ്ടായേക്കമെന്ന് വിവരം. പുനലൂര്‍ പോളിടെക്നിക്കിലെ വിദ്യാർഥി എസ്.അച്യുതിനെതിരെയാണ് കേസുകൾ. പോളിടെക്നിക്കിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് അച്യുത്. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ഇയാൾ രക്ഷിതാക്കളോടും അധ്യാപകരോടും സമ്മതിച്ചിട്ടുണ്ട്. അച്യുതിനെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു.

 

വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന കേസിൽ രേഖാമൂലം പരാതി നൽകിയില്ലെങ്കിലും തങ്ങളുടെ ഫോട്ടോയും ദുരുപയോഗം ചെയ്തുവെന്ന് ഒട്ടേറെ വിദ്യാർഥിനികൾ പ്രിൻസിപ്പലിനോട് വാക്കാൽ പരാതി പറഞ്ഞിട്ടുണ്ടെന്നു വിവരം. അച്യുതനെതിരെ രണ്ട് വിദ്യാർഥിനികൾ ആണ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരിക്കുന്നത്. സംഭവത്തെത്തുടർന്ന് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ അടിയന്തര അക്കാദമിക് കമ്മിറ്റി ചേർന്നു. യോഗത്തിലെ തീരുമാനപ്രകാരവും പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുമാണ് ശിക്ഷാനടപടി സ്വീകരിച്ചത്. ഉടൻ പൊലീസിലും പരാതി നൽകി. ഇന്നലെ പൊലീസ് കോളജിൽ എത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കി. വിദ്യാർഥിയെ കസ്റ്റഡിയിൽ എടുത്ത് മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

 

ഇന്നലെ ക്യാംപസിൽ അച്യുതനെതിരെ വിദ്യാർഥികളുടെ വൻ പ്രതിഷേധമാണുണ്ടായത്. പരീക്ഷയ്ക്കുള്ള സ്റ്റഡി ലീവായിട്ടും മിക്ക കുട്ടികളും പ്രതിഷേധത്തിൽ പങ്കാളികളായി. കൂടുതൽ അന്വേഷണവും അറസ്റ്റും ആവശ്യപ്പെട്ട് വൈകിട്ട് എഐഎസ്എഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. പൊലീസ് കേസ് കൃത്യമായി അന്വേഷിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ ഭാരവാഹികളും പറഞ്ഞു.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *