പീഡന പരാതിയുമായി 11 വിദ്യാർഥികൾ; കോൺഗ്രസ് എംപിയായ ജെഎൻയു പ്രഫസർക്ക് സസ്പെൻഷൻ

Spread the love

ന്യൂഡൽഹി∙ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ ജവഹർലാൽ നെഹ്റു സർവകലാശാല പ്രഫസറും കോണ്‍ഗ്രസ് എംപിയുമായ അങ്ഗോംച ബിമോൽ അകോയിജാമിനെ പിരിച്ചുവിട്ടു. സർവകലാശാലയുടെ ആഭ്യന്തര സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് ഒപ്പിട്ട ഉത്തരവും പുറത്തുവന്നു.

 

ആഭ്യന്തര സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രഫസറിനെതിരെ കർശന ശിക്ഷ ശുപാർശ ചെയ്തെന്നും സർവകലാശാല അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും ലഭ്യമായ എല്ലാ വസ്തുതകളും പരിശോധിച്ചാണ് അങ്ഗോംചയെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ഉത്തരവിൽ പറയുന്നു.

 

അങ്ഗോംചയ്ക്കെതിരെ 11 വിദ്യാർഥികളാണ് ലൈംഗിക പീഡന പരാതി നൽകിയത്. വിദ്യാർഥികളുടെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് എബിവിപിയാണ് ആദ്യം രംഗത്തെത്തിയത്. 4 മാസം മുൻപ് കോളജിലെ ആഭ്യന്തര സമിതിക്ക് പരാതി സമർപ്പിച്ചെങ്കിലും നടപടിയെടുക്കാൻ വൈകിയതിൽ എബിവിപി വിമർശനം ഉന്നയിച്ചിരുന്നു.

 

എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അങ്ഗോംച തള്ളിക്കളഞ്ഞിരുന്നു. തന്റെ സൽപ്പേരിന് കളങ്കം വരുത്താനാണ് പരാതിയിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ അധ്യാപകനായിരുന്നു അങ്ഗോംച. 2024–ൽ കോൺഗ്രസ് ടിക്കറ്റിൽ മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *