ജോലി വാഗ്ദാനത്തിന്റെ മറവിൽ നിർധനർക്കായി കെണി; പ്രതി അമ്മുവും ഇര?; ശ്രീരാജ് ഒട്ടേറെ പെൺകുട്ടികളെ വീഴ്ത്തി

Spread the love

കൊച്ചി ∙ കളമശേരി കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി അമ്മു എന്ന ശരണ്യയും തുടക്കത്തിൽ ഇരയാക്കപ്പെടുകയും പിന്നീട് സംഘത്തിന്റെ ഭാഗമാക്കുകയും ചെയ്തയാളെന്ന് വിവരം. ഇത്തരത്തിൽ ഒട്ടേറെ പെൺകുട്ടികൾ ഒന്നാം പ്രതി ശ്രീരാജ് ഉൾപ്പെട്ട സംഘത്തിന്റെ കെണിയിൽ വീണിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിർധന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ജോലി വാഗ്ദാനം നൽകി കൂടെക്കൂട്ടുകയും പിന്നീട് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി കെണിയിൽ അകപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ശ്രീരാജും സംഘവും ഇത്തരത്തിൽ കെണിയിൽപ്പെടുത്തിയ ഒട്ടേറെ പെൺകുട്ടികളിൽ നിന്ന് പൊലീസ് വിവരം ശേഖരിച്ചു. പലരും തങ്ങൾ അകപ്പെട്ടുപോയ അവസ്ഥ വിവരിച്ചു പൊട്ടിക്കരഞ്ഞെന്ന് പൊലീസ് പറയുന്നു. നഗരത്തിലെ വിവിധ സ്പാകളിലേക്കും സ്ത്രീകളെ എത്തിച്ചു െകാടുക്കുകയാണ് ശ്രീരാജിന്റ ജോലി. നിലവിൽ അഞ്ചു കേസുകളിൽ ഇയാൾ പ്രതിയാണ്.

 

കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ പെൺകുട്ടികളെ തങ്ങളുടെ റാക്കറ്റിന്റെ ഭാഗമാക്കുന്നത്. നിർധന വീടുകളിൽ നിന്നുള്ളവരാണ് മിക്ക പെൺകുട്ടികളും. കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി അകപ്പെട്ട അവസ്ഥയിലാണ് മിക്കവരേയും കെണിയിൽപ്പെടുത്തുന്നത്. സ്പായിൽ ജോലി ഉറപ്പാക്കുകയും പിന്നീട് ലഹരി നൽകി ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമാണ് സംഘം ചെയ്യുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ സംഘത്തിന്റെ ഭാഗമാക്കുകയാണ് ചെയ്യുക. ശരണ്യ ഉൾപ്പെടെയുള്ളവർ ഈ സംഘത്തിന്റെ ഭാഗമായത് ഇങ്ങനെയാണെന്നാണ് പൊലീസ് കരുതുന്നത്. കളമശേരിയിൽ തന്നെ ഉപദ്രവിച്ചവരിൽ ശരണ്യയുമുണ്ടെന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. രാസലഹരി ഉപയോഗിച്ച ശേഷമാണ് ശരണ്യ അതിക്രമം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ശരണ്യയേയും കൂടെ അറസ്റ്റിലായ നാലാം പ്രതി വി.എസ്.സഞ്ജയിനെയും ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരുടെ പൊലീസ് കസ്റ്റഡി അവസാനിച്ച ശേഷം വീണ്ടും റിമാൻഡ് ചെയ്തിട്ടുണ്ട്.

 

കേസിലെ മുഖ്യപ്രതിയായ ശ്രീരാജിന് ക്രിമിനൽ പശ്ചാത്തലമുണ്ട്. ലഹരി, ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ഇയാൾ, സമൂഹത്തിലെ ഉന്നതരുമായും ഗുണ്ടകളുമായും ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നത്. സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെ ഇയാൾ അഭിമുഖത്തിനായി ക്ഷണിക്കുകയും സ്പായുടെ മറവിൽ അനാശാസ്യ ഇടപാടുകളും സെക്സ് റാക്കറ്റ് പ്രവർത്തനങ്ങളും നടത്തുകയും ചെയ്തിരുന്നു. ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി തുടർചൂഷണം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. മൂന്നു വർഷം മുമ്പ് രണ്ടു യുവതികൾ പരാതി നൽകിയതിനെ തുടർന്ന് ശ്രീരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ലഹരി കേസുകളിലും ഇയാൾ പ്രതിയാണ്.

 

അതേസമയം, കേസിൽ നിർണായകമായ തെളിവ് നശിപ്പിക്കൽ ശ്രമങ്ങളും നടന്നിട്ടുണ്ട് എന്നാണ് വിവരം. ബലാത്സംഗത്തിന് ഇരയായ യുവതി ആദ്യം എത്തിയ സ്പായിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ഇത് പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാൻ മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നതിന്റെ സൂചനയാണ് നൽകുന്നത്. കൂടാതെ, ശ്രീരാജിന്റെ ബന്ധുക്കൾ എന്ന് അവകാശപ്പെട്ട് രണ്ടു സ്ത്രീകൾ ആശുപത്രിയിലെത്തിയിരുന്നതായി യുവതിയുടെ പങ്കാളി വെളിപ്പെടുത്തിയിരുന്നു. തങ്ങൾ പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇയാൾ കഴിഞ്ഞ ദിവസം പറഞ്ഞു. ശ്രീരാജിന്റെയും സംഘത്തിന്റെയും കെണിയിൽ അകപ്പെട്ട കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവന്നാൽ അവർക്ക് സംരക്ഷണം നൽകാനാണ് പൊലീസ് തീരുമാനം.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *