സ്വന്തമായി പത്ത് തോക്കുകൾ: ജീവനക്കാരെ വെടിവച്ച് കൊന്ന് മുൻ പൊലീസുകാരൻ, ശക്തമായ മിന്നലാക്രമണവുമായി സ്പെഷൽ ഫോഴ്സ്

Spread the love

ബർലിൻ∙ ജർമനിയിലെ ബ്രെമാൻ/ബെർഗൗ മേഖലയിൽ ലാൻഡ്‌റാറ്റ്‌സ് ആംത്തിലെ രണ്ട് ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സ്ഥിരീകരിച്ചു. പതിവ് ആയുധ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് ആൻഡ്രിയാസ് ജി. (60) വെടിവച്ചു കൊന്നത്.

 

സംഭവത്തിനുശേഷം വീട്ടിൽ മണിക്കൂറുകളോളം പതുങ്ങിയിരുന്ന ഇയാൾ, പിന്നീട് സ്വയം പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് രാത്രിയോടെ സ്ഥലത്തെത്തിയ എസ്.ഇ.കെ (SEK) സ്പെഷൽ ഫോഴ്സ് നടത്തിയ ശക്തമായ മിന്നലാക്രമണത്തിനൊടുവിൽ ഗുരുതരമായി പരുക്കേറ്റ നിലയിലാണ് പ്രതിയെ പിടികൂടിയത്.

 

പത്ത് തോക്കുകൾ സ്വന്തമായി ലൈസൻസോടുകൂടി സൂക്ഷിച്ചിരുന്ന ഇയാൾ ഒരു ഏകാന്തവാസിയെപ്പോലെയാണ് ജീവിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പെട്ടെന്ന് ഇത്തരമൊരു കൊടുംക്രൂരതയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും, പ്രതിയുടെ ഫോണിലെയും കംപ്യൂട്ടറിലെയും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

  • Related Posts

    ബാങ്കുകളുടെ പക്കലുള്ള ഉപഭോക്തൃ ഡാറ്റ സുരക്ഷിതമോ? അപകടങ്ങൾ എന്തെല്ലാം, ആശങ്ക വർധിപ്പിച്ച് AI

    Spread the love

    Spread the loveസൈബർ സുരക്ഷാ ആശങ്കകൾ ലോകമെങ്ങും വർധിക്കുകയാണ്. വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഉപയോഗിച്ചുവരുന്ന പിഎച്ച്പി (PHP) പ്രോഗ്രാമിങ് ലാംഗ്വേജിൽ കണ്ടെത്തിയ സുരക്ഷാ പഴുതുകൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകളെയും സംഘടനകളെയും മുൾമുനയിൽ നിർത്തിയിരുന്നു. അതേസമയം തന്നെ ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ സിഗ്‌നേച്ചർ…

    ടിബറ്റിൽ വൻ ഭൂചലനം; 16 മരണം, 32 പേർക്ക് പരിക്ക്

    Spread the love

    Spread the loveലാസ: ടിബറ്റിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ഭൂചലനത്തിൽ 300 വീടുകൾ തകർന്നതായും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിനുവയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *