ആശുപത്രിവാസം കഴിഞ്ഞു; അമേരിക്കയിൽ വധശിക്ഷയ്ക്ക് വിഷം കുത്തിവച്ച വനിതാ തടവുകാരി ജയിലിൽ തിരിച്ചെത്തി

Spread the love

നാഷ്‌വിൽ ∙ യുഎസിലെ ടെന്നീസിയിൽ വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ച വനിതാ തടവുകാരി ക്രിസ്റ്റ പൈക്ക് (50) ആശുപത്രിവാസത്തിനു ശേഷം തിരികെ ജയിലിൽ എത്തി. സെപ്റ്റംബർ 30 ന് വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിച്ചിരുന്നു. വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ചിട്ടും മരിക്കാതിരുന്നതോടെ സംഭവം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന എല്ലാ വധശിക്ഷകളും ഗവർണർ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

വധശിക്ഷയ്ക്ക് വിധിക്കപ്പെടാനുള്ള ശ്രമത്തിൽനിന്നും രക്ഷപ്പെട്ടെങ്കിലും ഒരാഴ്ചയിലധികം ക്രിസ്റ്റ പൈക്ക് ആശുപത്രിയിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയേണ്ടിവന്നു. ഡിസ്ചാർജ് ചെയ്തെങ്കിലും ജയിലിലും ക്രിസ്റ്റ പൈക്കിനു ചികിത്സ തുടരും. കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിൽ കഴിയുമ്പോഴും ക്രിസ്റ്റ പൈക്ക് ശ്വാസം എടുത്തിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ കഴിയുമ്പോഴും ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്.

 

ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിച്ചതോടെ ടെന്നസിയിലെ വധശിക്ഷാ രീതികളെക്കുറിച്ചുള്ള പുനർവിചിന്തനത്തിനു കളമൊരുങ്ങി. ഈ വർഷത്തെ നടപ്പിലാക്കാനുള്ള എല്ലാ വധശിക്ഷകളും ഗവർണർ താൽക്കാലികമായി നിർത്തിവച്ചു. വധശിക്ഷ പരാജയപ്പെട്ടതിനു പിന്നാലെ ജയിൽ മേധാവി രാജിവച്ചിരുന്നു. 1995 ജനുവരി 12 ന്, തന്റെ തന്റെ 18 ാം വയസ്സിൽ, സഹപാഠിയായ കോളിൻ സ്ലെമ്മറിനെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിച്ചത്. തന്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ക്രിസ്റ്റ പൈക്കും കാമുകനും ചേർന്ന് കോളിൻ സ്ലെമ്മറിനെ വിജനമായ പ്രദേശത്തേക്കു വിളിച്ചുവരുത്തി, ബോക്സ് കട്ടറും പാറക്കഷണവും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയാണ് ക്രിസ്റ്റ. യുഎസ് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *