രണ്ട് ട്രാൻസ്‌ജെൻഡറുകൾ 22 കാരനെ തട്ടിയെടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു; പരാതിയുമായി കർണാടകയിലെ കുടുംബം

Spread the love

ബെംഗളൂരു ∙ 22 വയസ്സുള്ള മകനെ രണ്ട് ട്രാൻസ്‌ജെൻഡറുകൾ ചേർന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി കർണാടകയിലെ കുടുംബം. ചിത്രദുർഗയിൽ ഫ്ലവർഷോപ്പ് നടത്തുന്ന 22 കാരനെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ നിർബന്ധപൂർവം കൊണ്ടുപോയെന്ന് കുടുംബം ആരോപിക്കുന്നത്. ഫ്ലവർഷോപ്പിൽ നിത്യവും പൂ വാങ്ങാൻ എത്തിയിരുന്ന ഒരു ട്രാൻസ്‌ജെൻഡറുമായി യുവാവ് പരിചയത്തിലായി. ഇതിനു പിന്നാലെ യുവാവ് സ്ത്രീകളെ പോലെ വസ്ത്രം ധരിക്കാൻ ആരംഭിച്ചതായി കുടുംബം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

 

സെപ്റ്റംബർ ഒന്നിന് 2 ട്രാൻസ്‌ജെൻഡറുകൾ യുവാവിനെ വാഹനത്തിൽ കയറ്റി ദാവണഗെരെയിലെ ആശുപത്രിയിൽ കൊണ്ടുപോയി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് യുവാവിന്റെ കുടുംബം വിവരം അറിഞ്ഞത്. ഇതിനുപിന്നാലെ ഇവർ പൊലീസിൽ പരാതി നൽകി. ശസ്ത്രക്രിയയ്ക്കു ശേഷം മകനെ ചിത്രദുർഗയിലെ സ്റ്റേഡിയം റോഡിനടുത്തുള്ള ബുദ്രാനഗറിലെ വീട്ടിൽ അടച്ചിടുകയും ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് പൊള്ളിക്കുകയും ചെയ്തു.

 

തുടർന്ന് ഭിക്ഷയാചിക്കാൻ നിർബന്ധിച്ച് പുറത്തേക്കുവിട്ടു. ഈ സമയം കുടുംബത്തെ ഫോണിൽ വിളിച്ച് യുവാവ് രക്ഷപ്പെടുകയായിരുന്നു. നിലവിൽ യുവാവ് പരശുരാമപുരയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ കുടുംബം നൽകിയ പരാതിയിൽ പരശുരാമപുര പൊലീസ് രണ്ട് ട്രാൻസ്ജൻഡറുകൾക്കെതിരെ കേസെടുത്തു.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *