മദ്യപിച്ചിരുന്നെന്ന് സുഹൈലിന്റെ മൊഴി, വാഹനമെത്തിയത് അമിതവേഗത്തിൽ; മുൻപ് 218 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു

Spread the love

കൊച്ചി∙ നെടുമ്പാശേരിയിൽ 3 പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ ഓടിച്ച സുഹൈൽ പതിവായി അമിത വേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ്. സുഹൈൽ‍ മുൻപ് 218 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. വസ്ത്ര വ്യാപാരിയുടെ മകനായ സുഹൈൽ രാജഗിരി കോളജിലെ ബികോം വിദ്യാർഥിയാണ്.

 

 

വിമാനത്താവളം റോഡിൽ വാളേപ്പുറം കവലയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണു മരിച്ചത്. ഹാൻഡിക്രാഫ്റ്റ് കടയിലെ ജീവനക്കാരാണ്. മരിച്ച മൂന്നു പേരും സ്കൂട്ടറിലാണു സഞ്ചരിച്ചിരുന്നത്. വിമാനത്താവളം റോഡിൽ ചായ കുടിക്കാൻ വന്ന് മടങ്ങവേയാണ് സുഹൈലിന്റെ കാർ ഇടിച്ചത്.

 

അപകടമുണ്ടായ സ്ഥലത്ത് രാത്രിയിൽ കാറുകളുടെയും ബൈക്കുകളുടെയും മത്സര ഓട്ടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. പല വാഹനങ്ങൾക്കും നമ്പർ പ്ലേറ്റ് ഉണ്ടാകില്ല. രാത്രി 11 മുതൽ പുലർച്ചെ 5വരെയാണ് വാഹനങ്ങളുടെ മത്സരഓട്ടം നടക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. തൃക്കാക്കരയാണ് സുഹൈൽ താമസിക്കുന്നത്. മദ്യപിച്ചിരുന്നതായി സുഹൈൽ പൊലീസിനോട് പറഞ്ഞു. കാറിന്റെ ബോണറ്റും ചില്ലുകളും തകർന്നു. മരിച്ച യുവതികളിൽ ഒരാളുടെ ഷോൾ കാറിന്റെ വൈപ്പറിൽ കുടുങ്ങിയ നിലയിലാണ്. എംവിഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *