പശ്ചിമേഷ്യൻ സംഘർഷം: കൊച്ചിയിൽനിന്നുള്ള 10 വിമാനങ്ങൾ റദ്ദാക്കി

Spread the love

കൊച്ചി ∙ ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊച്ചിയിൽനിന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11, 12, 13 തീയതികളിലുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് സിയാൽ അധികൃതർ അറിയിച്ചു. റദ്ദാക്കിയതിൽ ദോഹ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഉൾപ്പെടുന്നു.

 

∙ ഒക്ടോബർ 11ന് റദ്ദാക്കിയ വിമാനങ്ങൾ

 

ഫ്ലൈനാസ്: എക്സ്‍വൈ 399/400 – കൊച്ചി–റിയാദ്–കൊച്ചി.

എയർ ഇന്ത്യ എക്സ്പ്രസ്: ഐഎക്സ് 476 – ദോഹ–കൊച്ചി.

എയർ ഇന്ത്യ എക്സ്പ്രസ്: ഐഎക്സ് 475 – കൊച്ചി–ദോഹ.

ആകാശ എയർ: ക്യുപി 523 – കൊച്ചി–റിയാദ്.

ആകാശ എയർ: ക്യുപി 550 – കൊച്ചി–ജിദ്ദ.

ഇൻഡിഗോ: 6ഇ 1517 – കൊച്ചി–റാസൽഖൈമ (രാത്രി 9.30-ന് പുറപ്പെടേണ്ടിയിരുന്നത്).

 

∙ ഒക്ടോബർ 12ന് റദ്ദാക്കിയ വിമാനങ്ങൾ

 

ആകാശ എയർ: ക്യുപി 551 – ജിദ്ദ–കൊച്ചി.

ആകാശ എയർ: ക്യുപി 524 – റിയാദ്–കൊച്ചി.

ആകാശ എയർ: ക്യുപി 523 – കൊച്ചി–റിയാദ്.

 

∙ ഒക്ടോബർ 13ന് റദ്ദാക്കിയ വിമാനങ്ങൾ

 

ആകാശ എയർ: ക്യുപി 524 – റിയാദ്–കൊച്ചി.

 

ഈ മൂന്ന് ദിവസങ്ങളിലായി ആകാശ എയറിന്റെ അഞ്ച് സർവീസുകൾ ഉൾപ്പെടെ ആകെ 10 വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് സിയാൽ അധികൃതർ പറഞ്ഞു.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *