പാലക്കാട്∙ കാഞ്ഞിരപ്പുഴയിൽ 19–കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിലിനെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിൽ വച്ചാണ് സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാവിലെ വീട്ടുകാർ അഖിലിനെ ഫോണിൽ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. വിവരം അറിഞ്ഞു പൊലീസെത്തി കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു.






