അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു

Spread the love

കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കോട്ടയം മണിമലയിലാണ് സംഭവം. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. മകന്‍ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ശനിയാഴ്ച വൈകീട്ടാണ് സംഭവം. സന്തോഷിന്റെ ഭാര്യയും രണ്ടുമക്കളും ഭാര്യമാതാവും മാത്രമാണ് മണിമലയിലെ വീട്ടില്‍ താമസിക്കുന്നത്. വല്ലപ്പോഴും എത്തുമ്പോള്‍ മദ്യപിച്ച് ഭാര്യയുമായും മക്കളുമായും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

ശനിയാഴ്ച മദ്യപിച്ചെത്തിയ സന്തോഷ് ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതുകണ്ട ഇളയമകന്‍ സച്ചു കാപ്പിക്കമ്പ് എടുത്ത് സന്തോഷിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റു ചോരയില്‍ കുളിച്ചു കിടന്ന സന്തോഷിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

 

 

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *