പെൺകുട്ടിയെ കടന്നുപിടിച്ച് റോബട്; ലൈംഗികമായി ഉപദ്രവിച്ചു

Spread the love

ബർലിൻ ∙ ജർമനിയിലെ കൊളോൺ നഗരത്തിൽ അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. ഇതിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക്സ്യൂട്ട് പാന്റ്സും ഒരു വ്യാജ സ്വർണ്ണമാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആൻഡ്രോയിഡ് റോബട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

 

റസ്റ്ററന്റിൽ വച്ച് പെൺകുട്ടിയുടെ പിന്നിലൂടെ എത്തിയ റോബട് പിൻഭാഗത്ത് അനുചിതമായി സ്പർശിച്ചെന്നാണു പരാതി. ഏകദേശം 1.2 മീറ്റർ ഉയരമുള്ള ചൈനീസ് നിർമിത യൂണിട്രീ ആർ1 എയർ റോബട്ടാണു സംഭവത്തിൽ ഉൾപ്പെട്ടത്. ഇതിനെ മുൻകൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ പ്രവർത്തിപ്പിക്കാനോ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നേരിട്ട് നിയന്ത്രിക്കാനോ കഴിയും. ആരെങ്കിലും റോബട്ടിന്റെ ചലനങ്ങൾ നിയന്ത്രിച്ചിരുന്നോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. റോബട്ടുകൾക്ക് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് സംഭവം വ്യക്തമാക്കുന്നത്. ഭാവിയിൽ കൊലപാതകങ്ങൾക്കുപോലും റോബട്ടുകളെ ഉപയോഗിച്ചേക്കാമെന്ന ആശങ്ക പണ്ടേയുള്ളതാണ്.

  • Related Posts

    വിദേശത്ത് അവധിക്ക് കൊണ്ടുപോയ മകളെ തിരിച്ചെത്തിച്ചില്ല; പിതാവ് കോടതിയിൽ, അമ്മയ്ക്കെതിരെ നിർണായക നീക്കം

    Spread the love

    Spread the loveഅബുദാബി∙ അവധിക്കാല യാത്ര കഴിഞ്ഞ് നാല് വയസ്സുള്ള മകളെ ഫിലിപ്പീൻസിൽ നിന്ന് യുഎഇയിൽ തിരിച്ച് എത്തിക്കാത്ത അമ്മയ്ക്ക് അബുദാബി കോടതി മൂന്ന് ലക്ഷം ദിർഹം പിഴ ചുമത്തി. കുട്ടി യുഎഇയിൽ തിരിച്ചെത്തിയാൽ ഈ പിഴ ഒഴിവാക്കപ്പെടുമെന്ന് കുട്ടിയുടെ പിതാവിന്റെ…

    സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം, നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴ, ക്യംപയ്‌നുമായി ദുബൈ പൊലീസ്

    Spread the love

    Spread the loveദുബൈ: നിരത്തുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും നഗരവ്യാപക ബോധവല്‍ക്കരണ ക്യംപയ്‌നുമായി ദുബൈ പൊലീസ്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പൊലീസ് സ്റ്റേഷന്‍സും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക്കും സഹകരിച്ചാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. കാല്‍നടയാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ഗതാഗത നിയന്ത്രണങ്ങള്‍,…

    Leave a Reply

    Your email address will not be published. Required fields are marked *