മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാനില്ലെന്ന് പരാതി

Spread the love

ജിദ്ദ: റിയാദിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യന്‍കൊല്ലി ആനന്ദ് നിവാസ് രവി-ശെല്‍വി ദമ്പതികളുടെ മകള്‍ ഫിലോമിന(32)യെയാണ് റിയാദിലേക്കുള്ള യാത്രാമധ്യേ കാണാതായത്.

 

മൂന്ന് വര്‍ഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ നഴ്‌സായ ഫിലോമിന, വാര്‍ഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിൽ ജിദ്ദയിലേക്ക് യാത്രതിരിച്ചത്. ജിദ്ദയില്‍ നിന്നും കണക്ഷൻ ഫ്‌ളൈറ്റ് വഴിയാണ് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്. ജിദ്ദയിൽ വിമാനമിറങ്ങി രാത്രി എട്ടരയോടെ ഇവർ പിതാവ് രവിക്കും ഭര്‍ത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയതായും ഫോണ്‍ ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഇതിനു ശേഷം ഫിലോമിനയെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

 

റിയാദിലെ ആശുപത്രി അധികൃതരുമായും സഹ പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടെങ്കിലും അവിടെ ഫിലോമിന എത്തിയിട്ടില്ലെന്നാണ് അവർ അറിയിച്ചത്. ഫിലോമിനയുടെ തീരോധാനത്തിൽ കുടുംബം ഏറെ ആശങ്കയിലാണ്. ജിദ്ദ വിമാനത്താവളത്തിൽ വെച്ചുണ്ടായ സംഭവങ്ങളെ കുറിച്ച് വ്യക്തത ലഭിച്ചാൽ ഫിലോമിനയെ കണ്ടെത്താനാവുമെന്നാണ് കുടുംബം കരുതുന്നത്.

 

ഇവരുടെ തിരോധാന വിഷയം റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും ശ്രദ്ധയിലുണ്ട്. നിയമ പരമായ പ്രശ്നങ്ങളടക്കം തിരോധാനവുമായി ബന്ധപ്പെട്ട് വിവിധ സാധ്യതകൾ തേടാനാണ് സാമൂഹ്യ പ്രവർത്തകരുടെ ശ്രമം.

  • Related Posts

    വിദേശത്ത് അവധിക്ക് കൊണ്ടുപോയ മകളെ തിരിച്ചെത്തിച്ചില്ല; പിതാവ് കോടതിയിൽ, അമ്മയ്ക്കെതിരെ നിർണായക നീക്കം

    Spread the love

    Spread the loveഅബുദാബി∙ അവധിക്കാല യാത്ര കഴിഞ്ഞ് നാല് വയസ്സുള്ള മകളെ ഫിലിപ്പീൻസിൽ നിന്ന് യുഎഇയിൽ തിരിച്ച് എത്തിക്കാത്ത അമ്മയ്ക്ക് അബുദാബി കോടതി മൂന്ന് ലക്ഷം ദിർഹം പിഴ ചുമത്തി. കുട്ടി യുഎഇയിൽ തിരിച്ചെത്തിയാൽ ഈ പിഴ ഒഴിവാക്കപ്പെടുമെന്ന് കുട്ടിയുടെ പിതാവിന്റെ…

    സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം, നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴ, ക്യംപയ്‌നുമായി ദുബൈ പൊലീസ്

    Spread the love

    Spread the loveദുബൈ: നിരത്തുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും നഗരവ്യാപക ബോധവല്‍ക്കരണ ക്യംപയ്‌നുമായി ദുബൈ പൊലീസ്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പൊലീസ് സ്റ്റേഷന്‍സും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക്കും സഹകരിച്ചാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. കാല്‍നടയാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ഗതാഗത നിയന്ത്രണങ്ങള്‍,…

    Leave a Reply

    Your email address will not be published. Required fields are marked *