സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടു കടത്തി

Spread the love

 

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി. കണിയാമ്പറ്റ, പനങ്കണ്ടി, എളമ്പിലക്കാട് വീട്ടില്‍, നിന്‍സണ്‍ വര്‍ഗ്ഗീസ്(27)നെയാണ് വയനാട് ജില്ലയില്‍ നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മേഖലാ ഡി.ഐ.ജി കെ. കാര്‍ത്തിക് ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

 

ഇയാള്‍ക്കെതിരെ മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ എന്‍.ഡി.പി.എസ്, പച്ചകാപ്പിക്കുരു മോഷണം, ബത്തേരി പോലീസ് സ്‌റ്റേഷനില്‍ മന്തംകൊല്ലിയിലെ ബിവറേജ് ഔട്‌ലെറ്റിന്റെ പൂട്ടു പൊളിച്ച് മോഷണം, പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനില്‍ എന്‍.ഡി.പി.എസ് തുടങ്ങിയ കേസുകളുണ്ട്. എക്‌സൈസ് വകുപ്പിലും ഇയാള്‍ക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസുണ്ട്. നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് ഇയാള്‍ പൊതുജനങ്ങളുടെ സൈ്വര്യ ജീവിതത്തിനും സമാധാനത്തിനും തടസം സൃഷ്ടിക്കുന്നതിനാലാണ് കാപ്പ നിയമ പ്രകാരം നടപടിയെടുത്തത്.

  • Related Posts

    ചൂരൽമലയിൽ 34 കോടി രൂപയുടെ പുതിയ പാലം ഉയരുന്നു; പൈലിങ് ജോലികൾ ആരംഭിച്ചു

    Spread the love

    Spread the loveകൽപ്പറ്റ: ഉരുൾപൊട്ടൽ തകർത്ത വയനാട്ടിലെ ചൂരൽമലയിൽ 34 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പൈലിങ് ജോലികൾ തുടങ്ങി. ദുരന്തത്തിനു പിന്നാലെ സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിക്കുന്നത്.   267.95 മീറ്റർ…

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    Leave a Reply

    Your email address will not be published. Required fields are marked *