‘നെല്ലച്ഛൻ’ ചെറുവയൽ രാമൻ അന്തരിച്ചു

Spread the love

കൽപറ്റ∙ പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകൻ ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക കമ്മന സ്വദേശിയാണ്. പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. പാരമ്പര്യത്തനിമ പേറുന്ന, വൈക്കോൽ മേഞ്ഞ വീട്ടിൽ താമസിച്ചിരുന്ന രാമൻ നാട്ടുകാർക്കു ‘നെല്ലച്ഛ’നായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

 

ചെറുവയൽ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952 ലാണു ജനനം. പ്രതികൂല സാഹചര്യങ്ങൾ ഉയർന്ന വിദ്യാഭ്യാസത്തിനു തടസ്സമായെങ്കിലും ജീവിതാനുഭവങ്ങളിലൂടെ വലിയ അറിവുകൾ സ്വന്തമാക്കി. പരിസ്ഥിതിയുടെയും നെൽക്കൃഷിയുടെയുമെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ രാമൻ ബ്രസീലിലെ ലോക കാർഷിക സെമിനാറിലടക്കം ഇന്ത്യയുടെ ശബ്ദമായി. കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം അടക്കമുള്ള വിത്തുകളുടെ സംരക്ഷകനായിരുന്നു രാമൻ.

 

പതിനേഴാം വയസ്സിൽ അമ്മാവൻ മരണമടഞ്ഞതോടെ ഗോത്രത്തിന്റെയും കൃഷിയുടെയും ചുമതല രാമനായി. കൂട്ടുകുടുംബ വ്യവസ്ഥ നിലനിൽക്കുന്ന കുറിച്യത്തറവാട്ടിൽ അമ്മാവൻ ഏൽപിച്ച നെൽവിത്തുകളും കന്നുകാലികളും ഏക്കറുകണക്കിനു ഭൂമിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാമൻ ഏറ്റെടുത്തു. നെൽവിത്തു തേടിയെത്തുന്നവരിൽ നിന്നു വയനാടിന്റെ നെല്ലച്ഛൻ പണം ഈടാക്കിയിരുന്നില്ല. 2011ൽ ഹൈദരാബാദിൽ നടന്ന രാജ്യാന്തര ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. ബ്രസീലിലെ ലോക കാർഷിക സെമിനാറിലുൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പങ്കെടുത്തു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്.

  • Related Posts

    മീനങ്ങാടി ദേശീയപാതയിൽ യാത്രക്കാരനെ ആക്രമിച്ച് കാറും പണവും കവർന്ന കേസ്: ഒരാൾ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടി: ദേശീയപാതയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ ഒരാളെ കൂടി പോലീസ് പിടികൂടി. കണ്ണൂർ ചൊക്ലി സ്വദേശി നിതുൽ കുമാറാണ് പിടിയിലായത്.   കഴിഞ്ഞ സെപ്റ്റംബർ 30ന് മീനങ്ങാടി എഫ്‌സിഐ ഗോഡൗണിന് സമീപത്തായിരുന്നു കേസിനാസ്പദമായ…

    ലക്കിടിയിൽ എം.ഡി.എം.എ വേട്ട:  തമിഴ്നാട് സ്വദേശികൾ പിടിയിൽ

    Spread the love

    Spread the love    വൈത്തിരി: ഉപയോഗത്തിനും വില്പനക്കുമായി കൈവശം വെച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ. പന്തല്ലൂർ, എരുമാട്, കല്ലെങ്കൽ, കെ.ഇ.നൗഫൽ(50), ഗുഡല്ലൂർ, രാജഗോപാലപുരം, കെ.എം. മുഹമ്മദ് നഫീസ്(37) എന്നിവരെയാണ് വൈത്തിരി പോലീസ്‌ പിടികൂടിയത്. 8.520 ഗ്രാം…

    Leave a Reply

    Your email address will not be published. Required fields are marked *