അമ്പലവയല്‍: സ്വകാര്യ ഹോംസ്‌റ്റേയില്‍ നടത്തിയ റെയ്ഡില്‍ എം.ഡി.എം.എയുമായി മൂന്ന് പേര്‍ പിടിയില്‍. അമ്പലവയല്‍, ഉള്ളാട്ടില്‍ വീട്ടില്‍, അഫ്‌സല്‍(25), ആയിരംകൊല്ലി, ശാന്താലയം വീട്ടില്‍ എം.സി. അഭിന്‍(26), നെന്മേനി, കൃഷ്ണപുരം വീട്ടില്‍, ബിമല്‍ വിശ്വാവാസ്(24), എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്‍കി വിട്ടയച്ചു. 0.12 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 13.10.2026 നന്ദന്‍കവലയിലുള്ള ഹോംസ്‌റ്റേയില്‍ നടത്തിയ റെയ്ഡിലാണ് അവര്‍ പിടിയിലായത്.







