യുഎസിലെ സ്കൂളിൽ വെടിവയ്പ്പ്: അധ്യാപികയും 3 കുട്ടികളും കൊല്ലപ്പെട്ടു; അക്രമി കൗമാരക്കാരൻ

Spread the love

വാഷിങ്ടൻ∙ ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഒരാൾ അക്രമിയെ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പ് നടക്കുന്നതായി സന്ദേശം ലഭിച്ചയുടൻ സ്ഥലത്തെത്തിയതായി പൊലീസ് പറഞ്ഞു.

 

 

കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 459 വിദ്യാർഥികളാണുള്ളത്. എഫ്ബിഐയുടെ പോർട്ട്‌ലാൻഡ് ബ്യൂറോ അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്നുണ്ടെന്ന് എഫ്ബിഐ അധികൃതർ പറഞ്ഞു. സ്കൂളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒറിഗൺ ഗവർണർ ടൈന കോടെക് പറഞ്ഞു.

  • Related Posts

    വിദേശത്ത് അവധിക്ക് കൊണ്ടുപോയ മകളെ തിരിച്ചെത്തിച്ചില്ല; പിതാവ് കോടതിയിൽ, അമ്മയ്ക്കെതിരെ നിർണായക നീക്കം

    Spread the love

    Spread the loveഅബുദാബി∙ അവധിക്കാല യാത്ര കഴിഞ്ഞ് നാല് വയസ്സുള്ള മകളെ ഫിലിപ്പീൻസിൽ നിന്ന് യുഎഇയിൽ തിരിച്ച് എത്തിക്കാത്ത അമ്മയ്ക്ക് അബുദാബി കോടതി മൂന്ന് ലക്ഷം ദിർഹം പിഴ ചുമത്തി. കുട്ടി യുഎഇയിൽ തിരിച്ചെത്തിയാൽ ഈ പിഴ ഒഴിവാക്കപ്പെടുമെന്ന് കുട്ടിയുടെ പിതാവിന്റെ…

    സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം, നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴ, ക്യംപയ്‌നുമായി ദുബൈ പൊലീസ്

    Spread the love

    Spread the loveദുബൈ: നിരത്തുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും നഗരവ്യാപക ബോധവല്‍ക്കരണ ക്യംപയ്‌നുമായി ദുബൈ പൊലീസ്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പൊലീസ് സ്റ്റേഷന്‍സും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക്കും സഹകരിച്ചാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. കാല്‍നടയാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ഗതാഗത നിയന്ത്രണങ്ങള്‍,…

    Leave a Reply

    Your email address will not be published. Required fields are marked *