ഓട്ടോ ‍ഡ്രൈവര്‍ക്കും ഭാര്യയ്ക്കുമെതിരെ ഗുണ്ടാആക്രമണം; വിവാഹം മുടങ്ങിയ അയല്‍ക്കാരന്‍റെ ക്വട്ടേഷനെന്ന് അക്രമികള്‍

Spread the love

വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയില്‍ ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഷീദിനും ഭാര്യ ഷംനയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. മുളകുപൊടി എറിഞ്ഞശേഷം ഇരുമ്പുകട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അയല്‍വാസി ഏല്‍പ്പിച്ച ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം.

 

ഒരു മാസം മുന്‍പാണ് അയല്‍ക്കാരന്‍ റഷീദിനെ ഫോണില്‍വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. തന്‍റെ വിവാഹം മുടക്കിയതിനു പകരം ചോദിക്കുമെന്ന രീതിയിലായിരുന്നു അന്നത്തെ ഭീഷണി. കൂടാതെ ഭാര്യയെ വീല്‍ച്ചെയറില്‍ കിടത്തുമെന്നും പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

 

വാഹം മുടക്കിയെന്ന തെറ്റിദ്ധാരണയില്‍ നടത്തിയ ആക്രമണമാണെന്നാണ് റഷീദ് പറയുന്നത്. പൊലീസ് എഫ്ഐആറിലും ഇതാണ് കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ റഷീദിനോട് ഒരു ഓട്ടം പോകണം എന്നാവശ്യപ്പെട്ടാണ് രണ്ടുപേര്‍ സമീപിച്ചത്. തുടര്‍ന്ന് മുളകുപൊടി എറിഞ്ഞ് റഷീദിനെ ആക്രമിക്കാന്‍ തുടങ്ങി.

 

പിന്നാലെ ഇരുമ്പുകട്ട ഉപയോഗിച്ച് റഷീദിന്റെ നെറ്റിയില്‍ ഇടിച്ച് പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് പ്രതികള്‍ റഷീദിനെ ചവിട്ടി വീഴ്ത്തിയതായും പരാതിയില്‍ പറയുന്നു. ഇതിനു പിന്നാലെ റഷീദിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭാര്യ ഷംനയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്തിനാണ് തങ്ങളെ മര്‍ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയല്‍ക്കാരന്‍ നല്‍കിയ ക്വട്ടേഷന്‍ ആണെന്ന് അക്രമികള്‍ മറുപടി പറഞ്ഞതായും റഷീദും കുടുംബവും പറയുന്നു. റഷീദിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴത്തേക്കും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സമാനമായ ഭീഷണി നേരത്തേയും ഉണ്ടായിരുന്നതിനാലാണ് അയല്‍ക്കാരന്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന് റഷീദ് സംശയിക്കുന്നത്.

  • Related Posts

    കാർ കയറ്റി അഭ്യാസം; കേരളോത്സവം നടത്താൻ തയാറാക്കിയ മൈതാനം നശിച്ചു: ഉടമയ്ക്ക് പിഴ 57,000 രൂപ

    Spread the love

    Spread the loveകൊച്ചി∙ ഗ്രൗണ്ടിൽ കാർ കയറ്റി നാലു വട്ടംവച്ചതേ ഓർമയുള്ളു, വാഹന ഉടമയ്ക്ക് പിഴ 57,212 രൂപ. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ വാഹനം കയറ്റി ഓടിച്ചയാൾക്കാണ് പിഴ. ഈ വർ‍ഷത്തെ കേരളോത്സവം നടത്തുന്നതിനായി സജ്ജീകരിച്ചിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു…

    കുട്ടികളെ കുരുക്കി അശ്ലീല നിർമാണം: ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ സജീവം; ഞെട്ടിക്കുന്ന വിവരങ്ങൾ

    Spread the love

    Spread the loveതൃശൂർ ∙ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പകർത്താൻ കുട്ടികളെത്തന്നെ ഉപയോഗിക്കുന്നതായി സൂചന. ഇരകളാകുന്ന കുട്ടികൾ അറിഞ്ഞോ അറിയാതെയോ പകർത്തുന്ന ദൃശ്യങ്ങൾ ഗ്രൂപ്പുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ടെന്നാണു പൊലീസിനു കിട്ടിയ വിവരം. ഇത്തരം ഫോട്ടോകളും വിഡിയോകളും കണ്ടെത്താനായി ഓപ്പറേഷൻ പി ഹണ്ട് എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *