മിനിമം നിരക്ക് 15 രൂപയാക്കണം, പ്രിയദർശിനി കാരണം നഷ്ടം 800 കോടി; നവംബർ 3 മുതൽ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ

Spread the love

കൊച്ചി ∙ സംസ്ഥാനത്ത് നവംബർ 3 മുതൽ അനിശ്ചിതകാല സർവീസ് മുടക്കം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ് സർവീസ് ആരംഭിച്ചതിനുശേഷം സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ. പദ്ധതി കാരണം നാലുമാസത്തിനിടെ സ്വകാര്യ ബസുകൾക്ക് 800 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംയുക്ത സമരസമിതി വ്യക്തമാക്കി. മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്കും കൺസഷനും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വിവിധ ആവശ്യങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ ചർച്ചയ്ക്ക് തയാറായിട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കി.

 

ഈ സാഹചര്യത്തിൽ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം, കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓർഡിനേഷൻ കമ്മിറ്റി, കേരള പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളത്ത് ചേർന്ന സംയുക്ത സമിതി യോഗമാണ് നവംബർ 3 മുതൽ അനിശ്ചിതകാല സർവീസ് നിർത്തിവയ്ക്കൽ സമരം പ്രഖ്യാപിച്ചത്.

 

സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസുകളിലും നടപ്പിലാക്കി തത്തുല്യമായ തുക ഉടമകൾക്ക് സർക്കാർ നൽകുക, രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, മിനിമം ബസ് യാത്രാ നിരക്ക് 15 രൂപയായി ഉയർത്തുക, ഡീസൽ വിലയിലെ നികുതി സ്വകാര്യ ബസുകൾക്ക് ഒഴിവാക്കി കൊടുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ ഓൺലൈൻ ടൈമിങ് കോൺഫറൻസ് ഉത്തരവ് പിൻവലിക്കുക, ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ നിർത്തലാക്കുക, ഗ്രാമ വണ്ടികൾ സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിലേക്ക് മാത്രമാക്കുക, ബസുകളുടെ കാലാവധി വർധിപ്പിക്കുക, ഇൻഷുറൻസ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളിലും അടിയന്തരമായി തീരുമാനമുണ്ടാകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു.

  • Related Posts

    പ്ലാസ്റ്റിക് മാലിന്യം തിരിയുന്നതിനിടെ സ്വർണമോതിരം ലഭിച്ചു; ഉടമയ്ക്ക് തിരികെനൽകി ഹരിതകർമ സേനാംഗങ്ങളായ ഷീബയും ജിജിയും

    Spread the love

    Spread the loveകടുത്തുരുത്തി ∙ ആഴ്ചകൾക്ക് മുൻപ് വീട്ടിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തിരിയുന്നതിനിടെ ലഭിച്ച സ്വർണമോതിരം ഉടമയ്ക്ക് തിരികെനൽകി കടുത്തുരുത്തി പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങളുടെ നന്മ. സേനാംഗങ്ങളായ ഷീബ രമേശനും ജിജിയുമാണ് മാലിന്യച്ചാക്കിൽനിന്നു ലഭിച്ച മോതിരം ഉടമ അഞ്ജു ഭവൻ…

    പരീക്ഷാ ക്രമക്കേട്: രണ്ട് കേസുകള്‍ കൂടി, പിഎസ് സി ചെയര്‍മാനെ വെട്ടിലാക്കി എസ്‌ഐടിക്ക് മൊഴി ?

    Spread the love

    Spread the loveതിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നീ നിയമന ക്രമക്കേടുകളിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *