കാവ്യ മാരൻ- അനിരുദ്ധ് വിവാഹം യൂറോപ്പിൽവച്ച്, ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ‍ വിരുന്ന്

Spread the love

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിലുള്ള വിവാഹം നവംബർ 11 ന് ഗ്രീസിൽ നടക്കും. വിവാഹ ആഘോഷങ്ങൾക്കു ശേഷം നവംബർ 21ന് ചെന്നൈയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലാണ് വേദിയായി തീരുമാനിച്ചിരിക്കുന്നത്. കാവ്യ മാരനും അനിരുദ്ധും വിവാഹ വാർത്തകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കാവ്യയുടെ പിതാവ് കലാനിധി മാരൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിനെയും തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെയും വിവാഹം ക്ഷണിക്കാൻ സന്ദർശിച്ചതെന്ന രീതിയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

കലാനിധി മാരനും ഭാര്യയും വിവാഹം ക്ഷണിക്കാനായി തെലങ്കാന മുഖ്യമന്ത്രിയെ കണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘‘സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും അദ്ദേഹത്തിന്റെ ഭാര്യ കാവേരി മാരനും മകളുടെ വിവാഹം ക്ഷണിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രിയുടെ ജൂബിലി ഹിൽസിലെ വീട്ടിലെത്തി. ചെന്നൈയിൽ നവംബർ 21നാണ് വിവാഹ സൽക്കാരം.’’– തെലങ്കാന സിഎംഒ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

 

34 വയസ്സുകാരിയായ കാവ്യ, സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടിവ് ‍ഡയറക്ടറുമാണ്. ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് ടീമും ദ് ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്സ് ടീമും കാവ്യയുടേതാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരബാദിന്റെ മത്സരങ്ങൾ കാണാൻ ഗ്രൗണ്ടിലെത്തുന്നതു പതിവായതോടെയാണു കാവ്യയ്ക്ക് ആരാധകരേറിയത്.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *