സഹപാഠി ഗർഭിണിയായി, യുട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമം; മുംബൈയിൽ യുവാവ് അറസ്റ്റിൽ

Spread the love

സഹപാഠിയായ 16 വയസ്സുകാരി ഗർഭിണിയായതിനെ തുടർന്ന് യുട്യൂബ് വിഡിയോകൾ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമിച്ച 18 വയസ്സുകാരൻ മഹാരാഷ്ട്രയിലെ നാഗ്പുരിൽ അറസ്റ്റിൽ. പെൺകുട്ടി വീട്ടിൽ പ്രസവിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡനം, പോക്സോ വകുപ്പുകൾ പ്രകാരമാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

നാഗ്പുരിൽ ഒരേ സ്കൂളിൽ പഠിച്ചിരുന്ന ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ വർഷം യുവാവിന്റെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വിവാഹവാഗ്ദാനം നൽകി ഇയാൾ പീഡനം തുടരുകയായിരുന്നു.

 

പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞതോടെ, അടിയന്തരമായി വൈദ്യസഹായം തേടുന്നതിനു പകരം ഗർഭച്ഛിദ്രം നടത്താനുള്ള വഴികൾ ഇയാൾ യുട്യൂബിൽ തിരഞ്ഞു. യുട്യൂബ് ട്യൂട്ടോറിയലുകൾ നോക്കി ഇയാൾ ഒരു പച്ചമരുന്ന് മിശ്രിതം തയാറാക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പെൺകുട്ടിക്ക് പ്രസവവേദന അനുഭവപ്പെടുന്നത് വരെയുള്ള ആഴ്ചകളിൽ ഈ പച്ചമരുന്ന് മിശ്രിതവും മറ്റ് ഗർഭച്ഛിദ്ര ഗുളികകളും പെൺകുട്ടിയെക്കൊണ്ട് ഇയാൾ നിർബന്ധിതമായി കഴിപ്പിച്ചു. എന്നാൽ ഗർഭധാരണം അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിരുന്നതിനാൽ ഈ ഗർഭച്ഛിദ്ര ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യനില വഷളാകുകയും വീട്ടിൽ വച്ച് ഒരു കുഞ്ഞിനു ജന്മം നൽകുകയും ചെയ്തു.

 

പ്രസവത്തിനു പിന്നാലെ പെൺകുട്ടിയുടെ കുടുംബം സർക്കാർ ആശുപത്രിയിലേക്കും നവജാതശിശുവിനെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവാവിന് ഇപ്പോൾ 18 വയസ്സുണ്ടെങ്കിലും ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. അതിനാൽ കുറ്റകൃത്യം നടന്ന സമയത്തെ ഇയാളുടെ കൃത്യമായ പ്രായം പരിശോധിച്ച ശേഷമായിരിക്കും തുടർന്നുള്ള നിയമനടപടികൾ. പെൺകുട്ടിക്ക് ആവശ്യമായ കൗൺസിലിങ്ങും മാനസിക പിന്തുണയും നൽകുമെന്നും കേസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *