ഭോപാൽ ∙ മധ്യപ്രദേശിലെ ഗ്വാളിയാറിൽ ക്ഷേത്രമതിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 13 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 39 പേർക്ക് പരുക്കേറ്റു. ഷീത്ല മാതാ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോയ ഭക്തരുടെ കൂട്ടത്തിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് പാഞ്ഞുകയറിയത്. തുടർന്ന് ട്രക്ക് ക്ഷേത്രത്തിന്റെ കവാടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
പരുക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








