മുംബൈ: ബോളിവുഡ് നടന് ടൈഗര്‍ ഷറോഫിന് നേരെ മുംബൈ ജുഹുവില്‍ വെടിവയ്പ്പ്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ താരം പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. എന്നാല്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ വെടിവയ്പ്പില്‍ താരത്തിന്റെ കാര്‍ ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഡിസിപി മോഹിത് ഗാര്‍ഗ് വെടിവയ്പ്പ് സ്ഥിരീകരിച്ചു. ടൈഗര്‍ ഷറോഫ് സുരക്ഷിതനാണെന്നും അദ്ദേഹത്തിന് വെടിവയ്പ്പില്‍ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്നോ, ആക്രമണം നടത്തിയവരെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.








