ടൊമാറ്റോ കെച്ചപ്പിൽ തക്കാളി എവിടെ? ഫാക്ടറിയിൽ റെയ്ഡ്, പിടിച്ചെടുത്തത് 10,630 കിലോ

Spread the love

ഗാന്ധിനഗർ ∙ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഗോട്ടയിൽ ടൊമാറ്റോ കെച്ചപ്പ് നിർമിക്കുന്ന ഫാക്ടറിയിൽ റെയ്ഡിനെത്തിയ ആരോഗ്യ വകുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ കണ്ടത് തക്കാളിക്ക് പകരം കൃത്രിമ നിറങ്ങൾ ചേർത്ത ഉരുളക്കിഴങ്ങ് പേസ്റ്റ്. ഇതായിരുന്നു ഇവിടെ നിർമിച്ച ഉൽപന്നത്തിന്റെ പ്രധാന ചേരുവ. മായം ചേർത്ത 10,630 കിലോ ഭക്ഷ്യ വസ്തുക്കളാണ് ഫാക്ടറിയിലെ റെയ്ഡിൽ പിടിച്ചെടുത്തത്. തുടർന്ന് ഉദ്യോഗസ്ഥർ ഫാക്ടറി സീൽ ചെയ്തു. അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷനിലെ (എഎംസി) ഹെൽത്ത് സ്ക്വാഡിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിനിറങ്ങിയത്.

 

റെയ്ഡിൽ പിടിച്ചെടുത്തവയിൽ 5000 കിലോ വിൽപനയ്ക്കായി തയാറാക്കി വച്ചിരുന്ന ഉൽപന്നങ്ങളാണ്. വലിയ സ്റ്റീൽ പാത്രത്തിൽ കൃത്രിമ നിറങ്ങൾ ചേർത്ത 5000 കിലോ അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തു. തക്കാളിക്ക് പകരമായി കെച്ചപ്പിനു ഉരുളക്കിഴങ്ങ് പൊടി വെള്ളവുമായി ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയാണ് ചേർത്തിരുന്നത്. ഇതിലേക്ക് കൃത്രിമ നിറങ്ങളും രുചിക്കായുള്ള ചേരുവകളും ചേർത്തിരുന്നു. ഫാക്ടറിയിൽനിന്നും പിടിച്ചെടുത്ത വസ്തുക്കൾ ഏതൊക്കെ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതിനായി ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *