വിവാഹ ബ്രോക്കർ ചമഞ്ഞ് വയോധികനിൽനിന്ന് സ്വർണവും പണവും കവർന്നു; യുവതി അറസ്റ്റിൽ

Spread the love

വിവാഹ ബ്രോക്കർ ചമഞ്ഞ് വയോധികനിൽനിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. ചന്ദനത്തോപ്പ്‌ സ്വദേശി ഹസീന (33) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് (68) തട്ടിപ്പിനിരയായത്.

 

വിവാഹ ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് ഹസീന, വയോധികനെ കേരളപുരത്തുള്ള ഒരു വീട്ടിലേക്കു വിളിച്ചുവരുത്തി മർദിക്കുകയും സ്വർണവും പണവും കവരുകയുമായിരുന്നു. ബാബുവിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടക്കം 4 പവനിലധികം സ്വർണാഭരണങ്ങളും അയ്യായിരം രൂപയും തട്ടിയെടുത്തതായാണ് പരാതി. ‌കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരെ സ്റ്റേറ്റസ്; ഒരു മണിക്കൂറിനുള്ളിൽ മദ്യപാനിയുടെ കാറിടിച്ചു, അധ്യാപകന് ദാരുണാന്ത്യം

    Spread the love

    Spread the loveമലപ്പുറം∙ മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് എതിരെ സ്റ്റേറ്റസ് ഇട്ട് ഒരു മണിക്കൂറിനുള്ളിലാണ് അധ്യാപകൻ മദ്യപന്റെ കാറിടിച്ച് മരിച്ചത്. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീനാണ് (36) മരിച്ചത്. ഒതുക്കുങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഷറഫുദ്ദീനും…

    Leave a Reply

    Your email address will not be published. Required fields are marked *