പുറത്ത് കളിക്കാൻ പോയതിൽ തർക്കം; രാജസ്ഥാനിൽ 2 കുട്ടികളെ കുത്തിക്കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

Spread the love

ജയ്പുർ ∙ രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ദന്തിയ ഗ്രാമത്തിൽ രണ്ട് കുട്ടികളെ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ അമ്മ ആത്മഹത്യ ചെയ്തു. ഉഷ ശർമ എന്ന യുവതിയാണ് മക്കളായ മുകുൾ (5), നന്ദിനി (4) എന്നിവരെ കുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പെൺകുട്ടി വീടിനു പുറത്തുപോയി കളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

 

വീടിനു പുറത്തുപോയി കളിച്ച കുട്ടികൾ തിരിച്ചെത്തിയപ്പോൾ ഉഷ അവരെ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി വാതിലടച്ച ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. ശേഷം ഉഷ സ്വയം കുത്തിപരുക്കേൽപ്പിച്ചു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികളാണ് മുറിവേറ്റ മൂവരേയും കണ്ടെത്തിയത്. ഇതേസമയം ഉഷയുടെ സഹോദരി മനീഷ അസ്വസ്ഥയാവുകയും തല സ്വയം ഭിത്തിയിൽ ഇടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഗ്രാമവാസികൾ പരുക്കേറ്റ നാല് പേരെയും ഖേർലിയിലെ സബ് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

 

എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും മുകുൾ മരിച്ചിരുന്നു. ചികിത്സയിൽ ഇരിക്കേ നന്ദിനിയും മാതാവ് ഉഷയും മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മനീഷ ഇപ്പോഴും ചികിത്സയിലാണ്. ഉഷയുടെ ഭർത്താവ് അമിത് ശർമ ഗുജറാത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *