‘എടാ നായേ’വിജയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി ഡിഎംകെ വനിതാ നേതാവ്; വേദിയില്‍ പൊട്ടിച്ചിരിച്ച് മേയര്‍

Spread the love

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഡിഎംകെ വനിതാ നേതാവ്. മുതിര്‍ന്ന നേതാവ് കനിമൊഴി വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിന്റെ മുഖ്യമന്ത്രിക്കെതിരായ അസഭ്യപരാമര്‍ശം. പരാമര്‍ശങ്ങളോട് കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ചെന്നൈ മേയര്‍ പ്രിയരാജന്‍ പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം.

 

പ്രവര്‍ത്തകര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്തു. ടിവികെ സര്‍ക്കാര്‍ വാഗ്ദാനം ലംഘനം നടത്തിയെന്ന് ആരോപിച്ച് പ്രസംഗിക്കുന്നതിനിടെയാണ് വനിതാ നേതാവ് മുഖ്യമന്ത്രി വിജയ്‌യ്‌ക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയത്. എടാ നായേ എന്ന് പലതവണ വിളിച്ചതിനൊപ്പം അവര്‍ വേദിയില്‍ പറഞ്ഞ പല വാക്കുകളും വളരെ മോശമായിരുന്നു. സ്റ്റാലിന്‍ സര്‍ക്കാര്‍ നടപ്പാക്കിയ സബ്‌സിഡികള്‍ മാത്രമാണ് ടിവികെ തുടരുന്നതെന്നും അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

 

പ്രസംഗിച്ച വനിതാ നേതാവിനെതിരെയും വേദിയിലുള്ളവര്‍ക്കെതിരെയും കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ടിവികെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കനിമൊഴിക്കും മേയര്‍ പ്രിയരാജനെതിരെയും രൂക്ഷവിമര്‍ശനമാണ് ടിവികെ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇതാണോ പുരോഗമന രാഷ്ട്രീയമെന്നും മുഖ്യമന്ത്രിയെ ഇത്തരത്തില്‍ അധിക്ഷേപിച്ച് സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണോ ഡിഎംകെയുടെ രാഷ്ട്രീയ സംസ്‌കാരമെന്നും ടിവികെ പ്രവര്‍ത്തകര്‍ ചോദിക്കുന്നു. റീലുകള്‍ കൊണ്ടല്ല നിങ്ങളെ ജനം തിരസ്‌കരിച്ചത്. ഡിഎംകെ പാര്‍ട്ടിയുടെ തരംതാണ നടപടികളാണ് ഭരണം നഷ്ടമാകാകാന്‍ കാരണമായതെന്നും ഇവര്‍ വിമര്‍ശിക്കുന്നു.

 

ഇത്തരം തരംതാണ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മേയര്‍ക്ക് എങ്ങനെയാണ് ചിരിക്കാന്‍ കഴിയുന്നതെന്നും ചിലര്‍ ചോദിക്കുന്നു. അല്‍പം രാഷ്ട്രീയ ഉത്തരവാദിത്വവും മര്യാദയും ഉണ്ടെങ്കില്‍ പ്രസംഗം തുടരാന്‍ അനുവദിക്കരുതായിരുന്നുമെന്നുമാണ് വിമര്‍ശനം.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *