ജോലി സ്ഥലത്തേക്ക് തിരിച്ച സൈനികൻ എവിടെപോയി? 14 വർഷമായി കാണാമറയത്ത്; ഇനി സിബിഐ അന്വേഷിക്കും

Spread the love

കുറുപ്പംപടി (കൊച്ചി) ∙ 14 വർഷം മുൻപ് ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ച സൈനികൻ എവിടെ പോയി? ത്രിപുര സ്റ്റേറ്റ് റൈഫിൾസ് മൂന്നാം ബറ്റാലിയനിലെ ജവാൻ ആയിരുന്ന സുഭാഷ് ചന്ദ്രബോസിനെ (27), ട്രെയിൻ യാത്രയ്ക്കിടെ 2012 ഏപ്രിൽ 4നാണ് കാണാതായത്. ഒരു മാസത്തെ അവധിക്കു ശേഷം നാട്ടിൽ നിന്ന് മടങ്ങിയതിന്റെ പിറ്റേ ദിവസം ബാലന് അപരിചിതമായ ഫോൺ നമ്പറിൽ നിന്നു മകന്റെ വിളി വന്നു. ട്രെയിൻ വിശാഖപട്ടണത്ത് എത്തിയെന്നും തനിക്കു സുഖമില്ലെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. ജോലി സ്ഥലത്ത് എത്തിക്കൊള്ളാം എന്നും അറിയിച്ചു.

 

എന്നാൽ ഏപ്രിൽ 10ന് ത്രിപുര സ്റ്റേറ്റ് റൈഫിൾസ് കമൻഡാന്റ് ബാലനെ വിളിച്ച് സുഭാഷ് ചന്ദ്രബോസ് ജോലിയിൽ തിരികെ പ്രവേശിച്ചിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. 13ന് ബാലൻ റെയിൽവേ പൊലീസിൽ പരാതി നൽകി. സംസ്ഥാന ആഭ്യന്തര വകുപ്പ്, ത്രിപുര ഡിജിപി, ഐജി, എറണാകുളം റേഞ്ച് ഐജി എന്നിവർക്കും നിവേദനം നൽകി. വിശാഖപട്ടണം പൊലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷണ വിവരം ശേഖരിക്കാൻ ആവശ്യപ്പെട്ട് 2013 ജനുവരി 8ന് ഹൈക്കോടതി എറണാകുളം റൂറൽ എസ്പിക്കു നിർദേശം നൽകി.

 

സൈനികനെ കണ്ടെത്താൻ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ വിശാഖപട്ടണം പൊലീസിനു നിർദേശം നൽകിയെങ്കിലും നിസ്സഹായത അറിയിച്ച് അവർ കേസ് തീർപ്പാക്കി. ത്രിപുര സ്റ്റേറ്റ് റൈഫിൾസിന്റെ അന്വേഷണത്തിലും പുരോഗതിയുണ്ടായില്ല. ഇതെ തുടർന്നാണ് ബാലൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.

  • Related Posts

    കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിള്‍ഡിന് 750 രൂപ നല്‍കണം.   നവരാത്രി, ദീപാവലി സീസണില്‍ വടക്കേ…

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1081 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നാളെ (തിങ്കളാഴ്ച) മുതല്‍. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും…

    Leave a Reply

    Your email address will not be published. Required fields are marked *